GOOD WORKS
കുട്ടികളുടെ അശ്ലീല ചിത്രം ഇന്റർനെറ്റിൽ തിരഞ്ഞതിന് കൊല്ലം സിറ്റിയിൽ 20 കേസുകൾ രജിസ്റ്റർ ചെയ്തു
കൊല്ലം : സൈബർ ലോക ത്ത് വിഹരി ച്ച് കുട്ടികളുടെ നഗ്ന ചിത്രങ്ങളും വിഡിയോയും അശ്ലീല സൈറ്റുകളിൽ നിന്ന് കംമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും മറ്റും ഡൗൺലോഡ് ചെയ്ത് കാണുകയും സൂക്ഷിക്കുകയും പങ്കുവയ്ക്കുകയും ചെയ്ത ഒട്ടേറെപേർ വ്യാപക പോലീസ് റെയ്ഡിൽ കുടുങ്ങി. അശ്ലീല സൈറ്റുകൾ സന്ദർശി ച്ച് കുട്ടികളുടെ ലൈംഗീകത ആസ്വദിക്കുന്നവർക്ക് ഭീഷണിയായി പോലീസ് നടപടി. സംസ്ഥാന സൈബർഡോമിൽ നിന്നും ലഭി ച്ച രഹസ്യവിവര ത്തിന്റെ അടിസ്ഥാന ത്തിൽ ഓ ച്ചിറ, കരുനാഗ പ്പളളി, ചവറ, തെക്കുംഭാഗം, അഞ്ചാലുമ്മൂട്, കിളികൊല്ലൂർ, ഇരവിപുരം, കൊല്ലം വെസ്റ്റ്, കൊട്ടിയം, ചാ ത്തന്നൂർ, പരവൂർ, പാരി പ്പളളി, കണ്ണനല്ലൂർ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ ജില്ലാ സൈബർ സെല്ലിന്റെ സഹായ േത്താടെ ഒരേ സമയം ഓ പ്പറേഷൻ പി ഹണ്ട് 21.1 എന്ന പേരിൽ സംസ്ഥാന വ്യാപകമായി നട ത്തിയ റെയിഡിന്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയിൽ നട ത്തി. റെയിഡിൽ നിരവധി ആളുകൾ പിടിയിലായി. 22 ഇടങ്ങളിലായി നട ത്തിയ പരിശോധനയിൽ ലാ പ്പ്‌ടോ പ്പ്, കംമ്പ്യൂട്ടർ, അനുബന്ധ സാമഗ്രികൾ, മൊബൈൽ ഫോണുകൾ എന്നിവ പിടി െച്ചടു ത്ത് ഫോറൻസിക്ക് പരിശോധനയ്ക്കായി അയ ച്ചു. ഈ കേസുകളിലായി പൊതുമേഖല സ്ഥാപന ത്തിലെ ജീവനക്കാരൻ, കരാർ ജീവനക്കാർ, ഐ.ടി പ്രൊഫഷണലുകൾ, ഉയർന്ന ബിരുദമുളളവർ, തൊഴിൽരഹിതർ, വിദ്യാർത്ഥികൾ തുടങ്ങിയവരാണ് പോലീസ് പിടിയിലായത്. ഫോറൻസിക് ലാബിലെ ഫല ത്തിന്റെ അടിസ്ഥാന ത്തിൽ അറസ്റ്റ് അടക്കമുളള തുടർ നടപടികൾ ഉണ്ടാകും. ജില്ലാ പോലീസ് മേധാവി നാരായണൻ ടി ഐ.പി.എസ്സിന്റെ നേതൃത്വ ത്തിൽ, സി ബ്രാഞ്ച് എ.സി.പി, സൈബർ സെൽ സബ്ബ് ഇൻസ്‌പെക്ടർ ഷാൻസിംഗ്, എ.എസ്സ്.ഐമാരായ നിയാസ്, പ്രതാപൻ, സി.പി.ഓ ജിജോ എന്നിവരും ബന്ധ െപ്പട്ട ഐ.എസ്സ്.എ ച്ച.ഓ മാരും പോലീസുദ്ദ്യോഗസ്ഥരും റെയ്ഡ് നടപടികൾക്ക് നേതൃത്വം നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും നഗ്ന ചിത്രങ്ങൾ കൈവശം വയ്ക്കുകയും പ്രദർശി പ്പിക്കുകയും ചെയ്യുന്ന നിയമവിരുദ്ധ സൈബർ സംഘങ്ങൾക്കെതിരെ വരുന്ന ദിവസങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം സിറ്റി പോലീസ് മേധാവി നാരായണൻ ടി ഐ.പി.എസ്സ് അറിയി ച്ചു.