GOOD WORKS
വ്യാജ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് യുവതിയുടെ അശ്ലീല ഫോട്ടോ പ്രചരിപ്പിച്ച യുവാവ് പോലീസ് പിടിയില്‍
വ്യാജ ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ച് യുവതിയുടെ അശ്ലീല ഫോട്ടോ പോസ്റ്റ് ചെയ്ത യുവാവ് പോലീസ് പിടിയിലായി. കരുനാഗപ്പളളി താലൂക്കില്‍ ഓച്ചിറ വില്ലേജില്‍ വലിയകുളങ്ങര മേടയില്‍ വീട്ടില്‍ സോമന്‍ മകന്‍ സോണി.എസ് (39 വയസ്സ്) ആണ് അറസ്റ്റിലായത്.
അര്‍ജന്‍റീനയില്‍ ജോലി ചെയ്ത് വന്നിരുന്ന പ്രതി പരാതിക്കാരിയുടെ നഗ്ന ചിത്രങ്ങള്‍ സൃഷ്ടിച്ച ശേഷം യുവതിയുടെ ഫെയ്സ്ബുക്കില്‍ നിന്നും എടുത്ത യുവതിയുടെയും ബന്ധുക്കളുടെയും ചിത്രങ്ങള്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത് കുടുംബത്തെയടക്കം അപമാനിക്കുകയായിരുന്നു. അശ്ലീലചിത്രം ട്വിറ്ററില്‍ കണ്ട പരാതിക്കാതി ജില്ലാ പോലീസ് മേധാവി ശ്രീമതി മെറിന്‍ ജോഫസ് ഐ.പി.എസ്സിന് നല്‍കിയ പരാതിയില്‍ കൊല്ലം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അര്‍ജന്‍റീനയില്‍ വച്ചാണ് വ്യാജട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിച്ചതെന്ന് കണ്ടെത്തി. ട്വിറ്ററില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ സൈബര്‍ ക്രൈം പോലീസ് നിരീക്ഷിച്ച് വരികയും ഇയാള്‍ അവധിക്കായി നാട്ടിലെത്തിയ സമയം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയില്‍ നിന്നും കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇല്ക്ട്രോണിക്ക് ഉപകരണങ്ങളും പിടിച്ചെടുത്തു. ജില്ലാ പോലീസ് മേധാവി ശ്രീമതി മെറിന്‍ ജോഫസ് ഐ.പി.എസ്സിന്‍റെ നിര്‍ദ്ദേശപ്രകാരം ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി സക്കറിയ മാത്യുവിന്‍റെ മേല്‍നോട്ടത്തില്‍ കൊല്ലം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എ.ജയകുമാര്‍, എസ്സ്.ഐ മനാഫ്, എ.എസ്സ്.ഐ നിയാസ്, എസ്സ്.സി.പി.ഓ മാരായ അരുണ്‍ കുമാര്‍, സതീഷ്, ഗായത്രി ചന്ദ്രന്‍, റൊസാരിയോ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.