GOOD WORKS
വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുത്ത സംഘത്തിലെ ഒരാൾ അറസ്റ്റിൽ
വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും നെറ്റ് ബാങ്കിങ് വഴി പണം തട്ടിയെടുത്ത സംഘത്തിലെ ഒരാളെ കൊല്ലം സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂർ കാഞ്ഞിരക്കാട് പുതുക്കാടൻ വീട്ടിൽ സജാദ് മകൻ ഷാനവാസ് (29)ആണ് പെരുമ്പാവൂരിൽ നിന്നും പോലീസ് പിടിയിലായത്. ആശ്രാമത്തു നിന്നും ഇപ്പോൾ തിരുമുല്ലവാരത്തു ഐക്യനഗർ 185 അനുഗ്രഹയിൽ താമസിക്കുന്ന ശോഭന കുമാരിയുടെ കൊല്ലം ഫെഡറൽ ബാങ്ക് ശാഖയിലെ അക്കൗണ്ടിൽ നിന്നാണ് 8,16000/ രൂപ പ്രതി നെറ്റ് ബാങ്കിങ് വഴി അപഹരിചത്. വീട്ടമ്മ അക്കൗണ്ടിൽ ലിങ്ക് ചെയ്തിരു സ്വകാര്യ കമ്പനിയുടെ ഫോൺ നമ്പർ 3 വർഷമായി ഉപയോഗിക്കാതിരുതിനെ തുടർന്ന് കമ്പനി ആയതു ക്യാൻസൽ ചെയ്തു മറ്റൊരാൾക്ക് ഇഷ്യു ചെയ്തു. ആ ഫോൺ നമ്പറിൽ ഫെഡറൽ ബാങ്കിൽ നിന്നും വരുന്ന SMS ലെ ലിങ്ക് ഉപയോഗിച്ചാണ് പ്രതികൾ വീട്ടമ്മയുടെ അക്കൗണ്ടിൽ നിന്നും നെറ്റ് ബാങ്കിങ് മുഖാന്തിരം പണം അപഹരിച്ചത്. വീട്ടമ്മ സൈബർ പോലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി അറസ്‌റിലായത്. കൊല്ലം സിറ്റി കമ്മിഷണർ നാരായണൻ ടി ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ സോണി ഉമ്മൻ കോശിയുടെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ മുഹമ്മദ് ഖാൻ , എസ്‌ഐ മാരായ മനാഫ്, അജിത്, പ്രസാദ്, എ.എസ്‌ഐ നിയാസ് എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത് . ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.