GOOD WORKS

ഓപ്പറേഷൻ പി-ഹണ്ട്: കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചവർക്കെതിരെ കൊല്ലം റൂറലിൽ വ്യാപക നടപടി.

കൊട്ടാരക്കര : സംസ്ഥാന വ്യാപകമായി 06.06.2021 ൽ നടന്ന പി-ഹണ്ട് റെയിഡിന്റെ ഭാ​ഗമായി കൊല്ലം റൂറൽ ജില്ലയിൽ കുട്ടികളുടെ ന​ഗ്ന വീഡിയോയും ചിത്രങ്ങളും പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകിരിച്ചു. കൊല്ലം റൂറൽ ജില്ലയിൽ 15 പോലീസ് ഇൻസ്പെക്ടർമാരുടേയും 87 പോലീസ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തിൽ 15 ടീമുകളായി 17 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 15 കേസ്സുകൾ രജിസ്റ്റർ ചെയ്തു, 17 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. നാല് പേരെ അറസ്റ്റ് ചെയ്തു. പുനലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ - മഹേഷ് (വയസ്സ്-21) S/o മണിക്കുട്ടൻ, മണിമന്ദിരം, ശാസ്താംകോണം, പുനലൂർ, അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ - അഷൂജ് പ്രസാദ് (വയസ്സ്-24) S/o അഞ്ചന, കോമളം, വടമൺ, അഞ്ചൽ കൊട്ടാരക്കര പോലീസ് സ്റ്റേഷൻ പരിധിയിൽ സാദിക് ഉൾ ഇസ്ലാം (വയസ്സ്-20) S/o അബ്ദുൽ ജബ്ബാർ ദുലായ്, മോറി​ഗാവ് ജില്ല, ആസ്സാം, എഴുകോൺ പോലീസ് സ്റ്റേഷൻ പരിധിയിൽ രമേഷ് ചന്ദ്രൻ (വയസ്സ്-28) S/o രാമചന്ദ്രൻ, അനന്തുഭവൻ, വേങ്ങ, ശാസ്താംകോട്ട എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

അഞ്ചൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളായതിനാൽ ജുവനൈൽ നിയമ പ്രകാരം നടപടി സ്വീകരിച്ചു.

കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി.രവിഐ.പി.എസ്ന്റെയും, അഡീഷണൽ ജില്ലാ പോലീസ് മേധാവി ഇ.എസ് ബിജുമോന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച റെയിഡിന് ജില്ലാ സൈബർസെൽ, കൊട്ടാരക്കര സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് സാങ്കേതിക സഹായം നൽകി.