GOOD WORKS

തീര മേഖലയിൽ തീരദേശ പോലീസിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്

നീണ്ടകര തീരദേശ പോലീസ് നീണ്ടകര പഞ്ചായത്തിലെയും സമീപ പഞ്ചായത്തുകളിലെയും സ്ത്രീകൾക്കും കുട്ടികൾക്കുമായ് ലഹരിക്കെതിരെയുളള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. നീണ്ടകര പുത്തൻതുറ ദേശോദ്ധാരിണി വായനശാലാങ്കണത്തിൽ ഗ്രന്ഥശാലയുടെ സഹകരണത്തോടെ തീരദേശ പോലീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിൽ പ്രദേശത്തെ നൂറുക്കണക്കിന് സ്ത്രീകൾ പങ്കെടുത്തു. എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ

ശ്രീകുമാറാണ് ക്ലാസ് നയിച്ചത്. തീരദേശ പോലീസ് സ്റ്റേഷനിലെ എസ്.ഐ ബാബുക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശോദ്ധാരിണി വായനശാല എക്‌സിക്യൂട്ടിവ് അംഗം സുനിത പത്മജൻ സ്വാഗതം പറയുകയും തീരമേഖലയിൽ ഇത്തരം ക്ലാസുകൾ സംഘടിപ്പിക്കേണ്ടതിന്റെ അവശ്യകതയെ കുറിച്ച് ഗ്രാമപഞ്ചായത്തംഗം മീനു ജയകുമാർ ആമുഖമായി സംസാരിക്കുകയും ചെയ്തു. തുടർന്ന് സംഘടിപ്പിച്ച ക്ലാസിന് ശേഷം കോസ്റ്റൽ പോലീസ് എസ്.ഐ മാരായ ശ്യാംകുമാർ, രാധകൃഷ്ണപിളള, ഗ്രാമപഞ്ചായത്തംഗങ്ങളായ ഹെലൻ, ആൻസി, നീണ്ടകര സർവ്വീസ് ബാങ്ക് പ്രസിഡന്റ് എൻ. ബലരാജൻ, വയനശാലയിലെ ബി. രതീഷ്‌കുമാർ എന്നിവർ സംസാരിച്ചു.