NOTIFICATIONS

Information

സ്‌കൂൾ തുറന്നു. നിരത്തിൽ തിരക്കേറി. അപകടങ്ങൾ ഒഴിവാക്കാൻ വിദ്യാർത്ഥികളും വാഹനയാത്രക്കാരും കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നടന്നും സൈക്കിളിലുമായി സ്‌കൂളിൽ പോകുന്ന നിരവധി വിദ്യാര്ഥികളുമുണ്ട്. കുട്ടികളോടുമായുള്ള യാത്ര അത്യന്തം കരുതലോടെയായിരിക്കണം. കുട്ടികൾ റോഡിൽ ഇറങ്ങുന്ന സമയത്ത് മറ്റ് വാഹനയാത്രക്കാർ അതീവ ജാഗ്രത പുലർത്തണം.

സ്‌കൂൾ പരിസരത്ത് 30 കി. മി. ൽ കൂടുതൽ വേഗത്തിൽ വാഹനം ഓടിക്കരുത്.

എപ്പോൾ വേണമെങ്കിലും അപകടമുണ്ടാകാം. അതിനാൽ തന്നെ കരുതലോടെ വാഹനം ഓടിക്കുക.

റോഡ് മുറിച്ച് കടക്കാൻ തയ്യാറായി നിൽക്കുന്ന കുട്ടികൾക്ക് മുൻഗണന നൽകുക.

സൂചന ബോർഡുകൾ എപ്പോഴും ശ്രദ്ധിക്കുക.

ടിപ്പർ പോലുള്ള ഹെവി വെഹിക്കിൾ വാഹനങ്ങൾ സ്‌കൂൾ സമയത്ത് സർവ്വീസ് നടത്തരുത്.

സ്‌കൂൾ ബസ് നിറുത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കുക