GOOD WORKS

കളഞ്ഞു കിട്ടിയ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചു നൽകി വഴിയാത്രക്കാരൻ മാതൃകയായി.

കളഞ്ഞു കിട്ടിയ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചു നൽകി വഴിയാത്രക്കാരൻ മാതൃകയായി.
പുനലൂർ: കളഞ്ഞു കിട്ടിയ സ്വർണാഭരണങ്ങൾ അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരിച്ചു നൽകി മാതൃകയായി വഴിയാത്രക്കാരൻ. 03 /05 /2022 രാവിലെ പത്തരയോട് കൂടി   നെല്ലിപ്പള്ളി BB  എസ്റ്റേറ്റിന് സമീപമുള്ള റോഡിൽ വച്ച്  സ്വർണവും എടിഎം കാർഡുകളും അടങ്ങുന്ന ബാഗ്  പിറവന്തൂർ ഷിബു ഭവനത്തിൽ ഷിബുവിന്‌ കളഞ്ഞു കിട്ടുന്നത്. തുടർന്ന് ഷിബു ബാഗ് പുനലൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയിരുന്നു. പുന്നല സ്‌മിതഭവനിൽ മിനി പി നായരുടെ ബാഗാണ് കളഞ്ഞു പോയത്. എ.എസ്.ഐ ബിനീഷ് പാപ്പച്ചൻ, സി. പി.ഒ മാരായ അനൂപ് കുമാർ, ഗിരീഷ് , സന്തോഷ് എന്നിവരുടെ സാനിധ്യത്തിൽ ബാഗ് ഉടമയ്ക്ക് തിരിച്ചു നൽകി. നാടിനു മാതൃകയാക്കാവുന്ന പ്രവർത്തനം നടത്തിയ ഷിബുവിനെ പുനലൂർ പോലീസ് അഭിനന്ദിച്ചു.