GOOD WORKS

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളിയെ കാപ്പ നിയമപ്രകാരം പുനലൂർ പോലീസ് അറസ്റ്റ് ചെയ്തു

കൊട്ടാരക്കര: 2018 മുതൽ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കൊലപാതകശ്രമം, അക്രമം, ആയുധ നിരോധന നിയമം, പട്ടിക ജാതി പട്ടിക വർഗ വിഭാഗത്തെ ഉപദ്രവിക്കൽ, സ്ത്രീകളെ ആക്ഷേപിക്കൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ പുനലൂർ  മാർക്കറ്റ് വാർഡിൽ ശിവൻകോവിലിന് സമീപം ഷാഹിദ മൻസിലിൽ താജുദീൻ മകൻ പന്നി നിസാം എന്നറിയപ്പെടുന്ന  നിസാം  (33) ആണ് കാപ്പ നിയമപ്രകാരം അറസ്റ്റിലായത്. 2018 മുതൽ ഒന്നിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് നിസാം. മുമ്പ് കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുമുണ്ട്.  കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി കെ ബി രവി ഐ.പി.എസ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരുതൽ തടങ്കലിനുത്തരവായത്. നിരവധി കേസുകളിൽ പ്രതിയായി ജാമ്യത്തിൽ കഴിഞ്ഞ് വന്നിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവി കെ ബി രവി ഐ.പി.എസിന്റെ നിർദേശാനുസരണം  പുനലൂർ ഡെപ്യൂട്ടി സൂപ്രണ്ട് ബി.വിനോദിന്റെ നേതൃത്വത്തിൽ പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചു അന്വേഷിച്ചു കണ്ടെത്തിയാണ് കാപ്പ ചുമത്തി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. കൊടും ക്രിമിനലുകൾക്കെതിരെ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തരക്കാരെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ഓരോ പോലീസ് സ്റ്റേഷനിലും സബ് ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുള്ളതായും അനുയോജ്യരായവർക്കെതിരെ കാപ്പ നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. പുനലൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഹരീഷ്, കൃഷ്ണ കുമാർ, ഷിബു കുളത്തുമൺ, ജീസ് മാത്യു, കാപ്പ സെൽ എസ് ഐ അജിത്, എ എസ് ഐ അമീൻ, എസ്.സി.പി.ഒ ഷിജുകുമാർ സി പി ഒ മാരായ ഗിരീഷ്, അജാസ് കബീർ, ഗിരീഷ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കരുതൽ തടങ്കലിനായി തിരുവനന്തപുരം സെൻട്രൽ ജയിലിലേക്കയച്ചു. സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിശദാംശങ്ങൾ പരിശോധിച്ച് വരികയാണെന്ന് ക്രൈം എസ് ഐ ഷിബു കുളത്തുമൺ അറിയിച്ചു.  സ്ഥിരമായി  കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ  ഇനിയും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് പുനലൂർ എസ് എച് ഒ ബിനു വർഗീസ് അറിയിച്ചു.