GOOD WORKS
Home / GOOD WORKS /
സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ
സ്കൂട്ടർ മോഷണം: യുവാവ് അറസ്റ്റിൽ
April 30, 2022
റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചയാളെ ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. വിളക്കുപാറ മുഴുതാങ് സുലോചന വിലാസത്തിൽ അനീഷിനെയാണ് (23)അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ച ഏരൂർ ജംഗ്ഷനിലുള്ള പാലവിള ട്രേഡേഴ്‌സിന്റെ മുൻവശം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് മോഷ്ടിച്ചത്.ഏരൂർ ഇൻസ്‌പെക്ടർ എം. ജി വിനോദിന്റെ നേതൃത്വത്തിൽ എസ്.ഐ ശരലാൽ, എസ്.സി.പി.ഒ ദീപക് , സി.പി.ഒ മാരായ അരുൺ ,അബീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.