GOOD WORKS

Flood Relief Service - ANCHAL PS LIMIT

കേരള സംസ്ഥാനത്താകമാനം ഉണ്ടായ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചണ്ണപ്പേട്ട, വനത്തുംമുക്ക് , കരുകോൺ, മാവിള, കനാൽ ജംഗ്‌ഷൻ, അരീപ്ലാച്ചി, അഗസ്ത്യക്കോട്, താടിക്കാട്, ഏറം എന്നീ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടുണ്ടായി ഭാഗികമായി മണ്ണിടിച്ചിലും, മണ്ണൊലിപ്പും ഉണ്ടായിട്ടുള്ളതാകുന്നു. ഇതിലേക്ക് അഞ്ചൽ പോലീസ് ജാഗ്രതയോട്കൂടി  അപകടങ്ങൾ, ആൾനാശം എന്നിവ സംഭവിക്കാതിരിക്കുന്നതിലേക്ക്  വേണ്ട   ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളും മുൻകരുതലുകളും നടത്തിയിട്ടുള്ളതാകുന്നു. തടിക്കാട്, അഗസ്ത്യക്കോട്, പനച്ചിവിള എന്നിവിങ്ങളിൽ പല വീടുകളും ഭാഗികമായി തകർന്നതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചു. കൂടാതെ അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി പോലീസ് മുൻകൈയ്യെടുത്ത് സ്റ്റേഷനറികടകൾ, പൊതുജനങ്ങൾ തുടങ്ങിയവരിൽ നിന്നും ആവശ്യസാധനങ്ങളും, മരുന്നുകളും, തുണി ഉത്പന്നങ്ങളും ശേഖരിച്ച് വിതരണം ചെയ്തു.