GOOD WORKS

യുവാവിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം മുങ്ങി നടന്ന സംഘത്തിലെ ഒരാൾ പോലീസ് പിടിയിൽ.

യുവാവിനെ മാരകമായി പരിക്കേൽപ്പിച്ച ശേഷം മുങ്ങി നടന്ന സംഘത്തിലെ ഒരാളെ അഞ്ചാലുമ്മൂട് പോലീസ് അറസ്റ്റ് ചെയ്യ്തു. മുരുന്തൽ കുപ്പണ പൂർണ്ണിമയിൽ അശോകൻ മകൻ അപ്പു(35) ആണ് അഞ്ചാലുമ്മൂട് പോലീസിന്റെ പിടിയിലായത്. പ്രതികൾ കുപ്പണ വേലായുധമംഗലം ക്ഷേത്രത്തിന് സമീപം റോഡിൽ നിന്ന് ന്യൂ ഇയർ ആഘോഷം നടത്തുന്ന വേളയിൽ ബൈക്കിൽ അതു വഴി വന്ന കിളികൊല്ലൂർ കല്ലുന്താഴം വിളയിൽ വീട്ടിൽ സുരേഷ് മകൻ അജീഷ്‌ലാൽ(31) നെ പ്രതികൾ തടഞ്ഞ് നിർത്തി അസഭ്യം വിളിച്ചും ശരീരമാസകലം ഉപദ്രവിച്ചും, കത്താൾ കൊണ്ട് നെറ്റിയിൽ വെട്ടിയും പിച്ചാത്തി കൊണ്ട് നെഞ്ചിൽ കുത്തിയും മാരകമായി പരിക്കേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അജീഷ്‌ലാൽ അഞ്ചാലുമ്മൂട് പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യ്ത കേസിലാണ് അറസ്റ്റ്. സംഭവ ശേഷം ഒളിവിൽ പോയ പ്രതികളിൽ ഒരാൾ സ്ഥലത്ത് തിരികെ എത്തിയതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം എസിപി ജി.ഡി. വിജയകുമാറിന്റെ നിർദ്ദേശാനുസരണം അഞ്ചാലുമ്മൂട് പോലീസ് ഇൻസ്‌പെക്ടർ സി. ദേവരാജന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അനീഷ്, എഎസ്‌ഐ മാരായ ഓമനക്കുട്ടൻ, ഹുസൈൻ സി.പി.ഒ മാരായ മണികണ്ഠൻ, പ്രകാശ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.