GOOD WORKS
പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പ്രതി പോലീസ് പിടിയിലായി.
മുണ്ടക്കല്‍, ഉദയമാര്‍ത്താണ്ഡപുരം, പുതുവല്‍പുരയിടത്തില്‍ സെബാസ്റ്റ്യന്‍ മകന്‍ പൊടിമോന്‍ (49) ആണ് കണ്ണനല്ലൂര്‍ പോലീസിന്‍റെ പിടിയിലായത്. ജില്ലക്കകത്തും പുറത്തുമുള്ള ചെറുകിട കച്ചവടക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 50 ചാക്ക് പുകയില ഉല്‍പ്പന്നങ്ങളാണ് ഇയാള്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനായി ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചവയാണ് ഇവ. കണ്ണനല്ലൂരിലും പരിസരപ്രദേശങ്ങളിലും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നുവെന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കണ്ണനല്ലൂരിലെ കടകളില്‍നിന്നും നിരവധി നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ അടുത്തിടെ പോലീസ് പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ തുടരന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്.
കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ വി.ജയകുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ.മധുസൂധനന്‍, എ.എസ്.ഐ ഹരി സോമന്‍, സി.പി.ഒ മാരായ പ്രമോദ്, അനില്‍, ദിനേശ്, സജി, അനൂപ് എന്നിവരടങ്ങിയ സംഘമാണ് നിരോധിത പുകയില ഉല്‍പ്പെന്നങ്ങള്‍ പിടിച്ചെടുത്തത്