GOOD WORKS
ഗ്രന്ഥശാല ആരംഭിച്ച് കണ്ണനല്ലൂര്‍ പോലീസ്
പോലീസ് സ്റ്റേഷനില്‍ ഗ്രന്ഥശാല ആരംഭിച്ച് കണ്ണനല്ലൂര്‍ പോലീസ്. പോലീസും പൊതുജനങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും, വായനയിലൂടെ ബോധവല്‍ക്കരണവും ലക്ഷ്യമിട്ടാണ് കണ്ണനല്ലൂര്‍ പൊലീസ് ഗ്രന്ഥശാല ആരംദിച്ചിട്ടുള്ളത്. സ്‌കൂളുകള്‍, വായനശാലകള്‍ എന്നിവിടങ്ങളില്‍ നിന്നും ശേഖരിച്ച ആയിരത്തി അഞ്ഞൂറോളം പുസ്തകങ്ങളാണ് തുടക്കത്തില്‍ ഇവിടെയുള്ളത്. വിദ്യാർത്ഥികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ റഫറന്‍സിനാവശ്യമായ പുസ്തകങ്ങളും ഇവിടെ നിന്നും ലഭ്യമാക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചടങ്ങില്‍ ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.ബി.മുരളീകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചാത്തന്നൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. സാഹിത്യകാരനായ നകുലൻ പഞ്ചായത്ത് അംഗമായ ഹാഷിമിന് പുസ്തകം നൽകി കൊണ്ട് വിതരണോത്ഘാടനം നിർവഹിച്ചു.
കണ്ണനല്ലൂര്‍ എസ്.എച്ച്.ഒ. ജയകുമാര്‍ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം, കവി അപ്പു മുട്ടറ, ഷിബു റാവുത്തര്‍, കെ.പി.ഒ.എ.നിര്‍വാഹക സമിതി അംഗം സുനി.കെ., കെ.പി.എ.ജില്ലാ കമ്മറ്റി അംഗം ബിനൂപ്, നെടുമ്പന ഗ്രാമ പഞ്ചായത്ത് അംഗം ഉണ്ണികൃഷ്ണന്‍, കണ്ണനല്ലൂര്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് അബൂബക്കര്‍ കുഞ്ഞ് . എസ്.ഐ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിഭവന്‍ കോഓഡിയേറ്റര്‍ പ്രസന്നകുമാരി, ജീവ കാരുണ്യ പ്രവര്‍ത്തകരായ ഹാരിസ് പള്ളിമണ്‍ സിനി കുളപ്പാടം എന്നിവര്‍ പങ്കെടുത്തു. പള്ളിമണ്‍ സിദ്ധാർത്ഥയിലെ കുട്ടികളുടെ സ്വാഗത ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.