GOOD WORKS
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കരുനാഗപ്പള്ളി സ്വദേശി പിടിയിൽ
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ കരുനാഗപ്പള്ളി സ്വദേശി പോലീസ് പിടിയിലായി. കല്ലേലിഭാഗം വില്ലേജിൽ കല്ലേലിഭാഗം മുറി, വിനേഷ് ഭവനത്തിൽ വിദ്യാധരൻ മകൻ ബിജു.വി (39) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആദിനാട് വില്ലേജിൽ കാട്ടിൽകടവിലുള്ള പ്രസേനനിൽ നിന്നും ഇയാളുടെ സുഹൃത്തുക്കളായ മോഹനൻ, കാർത്തികേയൻ എന്നിവരിൽ നിന്നുമായി 23 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. പ്രസാർ ഭാരതിയിൽ ക്ലറിക്കൽ പോസ്റ്റിലേക്ക് ജോലി വാങ്ങി നൽകാമെന്ന പേരിൽ വാട്ട്‌സാപ്പ് വഴി മെസ്സേജ് അയച്ചും ഫോൺ ചെയ്തുമാണ് പ്രതിയായ ബിജു തട്ടിപ്പ് നടത്തി വന്നത്. കഴിഞ്ഞ ജൂണിന് പ്രസേനനും സുഹൃത്തുക്കളും താമസിക്കുന്ന വീട്ടിലെത്തി പണം നൽകിയാൽ ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ച് ഇവരിൽ നിന്ന് മൊത്തം 23 ലക്ഷം രൂപ കൈപറ്റിയിരുന്നു. തുടർന്ന് തട്ടിപ്പ് മനസ്സിലാക്കി പ പണം തിരികെ ചോദിച്ചപ്പോൾ വണ്ടി ചെക്ക് നൽകി പറ്റിക്കുകയായിരുന്നു. തുടർന്ന് ഇവർ കരുനാഗപ്പള്ളി പോലീസിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതി ബിജുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി, സമാന രീതിയിൽ കൂടുതൽ പേരെ തട്ടിപ്പിനിരയാക്കിയുട്ടുണ്ടോയെന്നും പ്രതിയുടെ കൂട്ടാളികളെ കുറിച്ചു പോലീസ് പരിശോധിച്ചു വരുകയാണ്. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി.എസ് പ്രദീപ് കൂമാറിന്റെ നിർദ്ദേശാനുസരണം കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷെമീർ, ഷാജിമോൻ, എ.എസ്.ഐ നിസ്സാമുദ്ദീൻ സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.