GOOD WORKS

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ പ്രതികൾ മണിക്കുറുകൾക്കകം പിടിയിൽ

സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ പ്രതികൾ നൽപ്പെത്തെട്ട് മണിക്കുറിനുള്ളിൽ പിടിയിൽ. കരുനാഗപ്പള്ളി കല്ലേലിൽഭാഗം അബലവേലിൽ കിഴക്കേതറ അബ്ദുൾ സക്കറിയ മകൻ അനസ്‌മോൻ(33), കരുനാഗപ്പള്ളി ഇടക്കുളങ്ങര പുലിയൂർവഞ്ചി തെക്ക് താഹമൻസിലിൽ താഹ മകൻ അൽഅമീൻ(25) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ പത്താംതീയതി തഴവ ചെട്ടയത്ത്മുക്കിൽ പ്രവർത്തിക്കുന്ന പണമിടപാട് സ്ഥാപനത്തിൽ തോക്ക് കാണിച്ച് ഭയപ്പെടുത്തി 48300 രൂപയും 33.8 ഗ്രാം തൂക്കം വരുന്ന സ്വർണവും കവർന്നെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരഭിക്കുകയായിരുന്നു. പോലീസിനെ തെറ്റിധരിപ്പിക്കാൻ മുഖം മറച്ചും, വാഹന നമ്പർ ഇല്ലാതെയും, സിസിടിവികളിൽ പതിയാതിരിക്കാൻ വഴികൾ മാറി മാറി സഞ്ചരിച്ചുമാണ് പ്രതികൾ കവർച്ച നടത്തിയത്. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസി ന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലാത്. പോലിസ് സംഘം 200 ൽ അധികം സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചണ് പ്രതികളെ കുറിച്ച് മനസിലാക്കിയത്, തുടർന്ന് കരുനാഗപ്പളിയിൽ ദേശിയപാതയിൽ പുതിയതായി തുടങ്ങിയ ബൂസ്റ്റർ-ടീ ഷോപ്പ് പ്രതികൾ നടത്തുന്നതാണെന്ന് തിരിച്ചറിയുകയായിരുന്നു. കവർച്ചയ്ക്കു ശേഷം ആർക്കും സംശയം തോന്നത്ത രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു, എസ്.ഐ മാരായ ഷമീർ, ഷാജിമോൻ എ.എസ്.ഐ ജോയി, എസ്.സിപിഒ മാരായ രാജിവ്, ഹാഷിം, ബഷീർഖാൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ ഇവരുടെ ടീ ഷോപ്പിന് സമീപത്ത് നിന്ന് അറസ്റ്റ് ചെയ്തത്.