GOOD WORKS
വിൽപ്പനയ്ക്കായി കടത്തികൊണ്ട് വന്ന ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ
വിൽപ്പനയ്ക്കായി കടത്തികൊണ്ട് വന്ന ഗഞ്ചാവുമായി യുവാവ് പോലീസ് പിടിയിലായി. തഴുത്തല വഞ്ചിമുക്കിൽ വി.എസ് ഭവനിൽ അനിൽ മകൻ അനൂപ്(24) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. കൊല്ലം സിറ്റി പോലീസ് പരിധിയിൽ ലഹരി സംഘങ്ങൾക്കെതിരെ നടത്തിവരു പരിശോധനയിലാണ് യുവാവ് പിടിയിലായത്. കൊട്ടിയം മിനികോളനി വയൽ റോഡിൽ വച്ച് കാറിൽ കടത്തികൊണ്ട് വരുകയായിരു 1.952 കിലോഗ്രാം ഗഞ്ചാവാണ് പിടികുടിയത്. കൊട്ടിയം കേന്ദ്രീകരിച്ച് ചില്ലറ വിൽപ്പനയ്ക്കായി കാറിൽ അന്യസംസ്ഥാനത്ത് നി് കടത്തികൊണ്ട് വ ഗഞ്ചാവാണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐ.പി.എസ് ന്റെ നിർദ്ദേശാനുസരണം ജില്ലാ ഡാൻസാഫ് ടീമും കൊ'ിയം പോലീസു ചേർ് പിടികൂടിയത്. കൊട്ടിയം പോലീസ് സബ് ഇൻസ്‌പെക്ടർ സുജിതിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്സ്.ഐ ആർ.ജയകുമാർ, എസ്.ഐ ഷാജി, ഡാൻസാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ബൈജു ജെറോം, എസ്.സിപിഒ മാരായ സീനു, സജു, മനു, രിപു, രതീഷ്, സി.പി.ഒ പ്രശാന്ത് എിവരടങ്ങിയ സംഘമാണ് ഗഞ്ചാവുമായി ഇയാളെ പിടികൂടിയത്.