GOOD WORKS

ജാമ്യം നേടി മുങ്ങി നടന്ന നൂറ്റിയേഴ് പ്രതികള്‍ 24 മണിക്കൂറിനുള്ളില്‍ പോലീസിന്റെ പിടിയില്‍

സാമൂഹ്യവിരുദ്ധര്‍ക്കെതിരെ തിരുവന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ്കുമാര്‍ ഐ.പി.എസ് പ്രഖ്യാപിച്ച സ്‌പെഷ്യല്‍ ഡ്രൈവിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച 107 കേസുകളിലെ വാറണ്ട് പ്രതികളെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.  കരുനാഗപ്പള്ളി എ.സി.പി ഷൈനുതോമസിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ഗോപകുമാര്‍.ജി യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരടക്കം പത്ത്‌പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച്ച രാത്രി മുതലുള്ള ഓപ്പറേഷനിലുടെ പ്രതികളെ അറസ്സറ്റ് ചെയ്തത്. വധശ്രമം, കവര്‍ച്ച, മോഷണം മറ്റ് ഗുരുതരമായ കുറ്റകൃത്യങ്ങള്‍ മുതല്‍ പകര്‍ച്ചവ്യാധി പ്രതിരോധ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളില്‍ വരെ ഉള്‍പ്പെട്ട് ജാമ്യം എടുക്കാതെ ഔളിവില്‍ കഴിയുന്നവരും ജാമ്യം എടുത്തശേഷം മുങ്ങിയവരുമായ പ്രതികളെയാണ് പോലീസ് പിചികൂടിയത്. ഇവരെ കോടതികളില്‍ ഹാജരാക്കി നിയമനടപടികള്‍ സ്വീകരിച്ചു. ജില്ലയില്‍ ആകെ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെയുള്ള സ്‌പെഷ്യല്‍ ഡ്രൈവിന് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ നാരായണന്‍ റ്റി ഐ.പി.എസ് ആണ് നേതൃത്വം നല്‍കുന്നത്.