GOOD WORKS
വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ വിദേശമദ്യശേഖരവുമായി ഒരാളെ പോലീസ് പിടികൂടി
വിൽപ്പനയ്ക്കായിസൂക്ഷിച്ച 121 ലിറ്റർ വിവിധ ബ്രാന്റുകളിലുളളവിദേശമദ്യം പോലീസ് പിടികൂടി. തഴവവടക്കുമുറികിഴക്ക്‌വിശാഖ് ഭവനം വീ'ിൽ നീലകണ്ഠ പണിക്കർ മകൻ ഓമനക്കു'നാണ് (59) വിൽപ്പനയ്ക്കായി വിദേശമദ്യം സൂക്ഷിച്ചതിന് പോലീസ് പിടിയിലായത്. വൻ തോതിൽവിദേശമദ്യം സംഭരിച്ച് സൂക്ഷിക്കുതായി ജില്ലാ പോലീസ് മേധാവി നാരായണൻ റ്റി. ഐ.പി.എസ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്പിടിയിലായത്. ഇയാളുടെ വീടിന്റെ മുകൾ നിലയിലെ റൂമിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരു വിദേശമദ്യശേഖരം പോലീസ് സംഘം പരിശോധനയിൽ കണ്ടെത്തുകയായിരുു. കരുനാഗപ്പളളി അസിസ്റ്റന്റ് കമ്മീഷണർ ഷൈനൂ തോമസിന്റെ നേതൃത്വത്തിൽ കരുനാഗപ്പളളി ഇൻസ്‌പെക്ടർ ഗോപകുമാർ. ജി, എസ്സ്.ഐമാരായ അലോഷ്യസ്, ജോസ്‌രാജ്, അഫ്‌സൽ, എ,എസ്സ്.ഐ നിസാമുദ്ദീൻ, എസ്സ്.സി.പി.ഓ അനിൽ, സി.പി.ഓസഹാൽ എിവരടങ്ങിയ സംഘമാണ് മദ്യശേഖരം കണ്ടെത്തി പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.