GOOD WORKS

കരുനാഗപ്പള്ളി ലഹരിവസ്തുക്കളുമായി യുവാക്കൾ പോലീസിന്റെ പിടിയിൽ

നിരോധിത ലഹരി ഉൽപ്പന്നങ്ങളുമായി എത്തിയ യുവാക്കൾ രണ്ട് വ്യത്യസ്ഥലങ്ങളിലായി പോലീസ് പിടിയിൽ. കൊല്ലം സിറ്റി പോലീസ് പരിധിയിൽ മയക്ക്മരുന്ന് സംഘങ്ങൾക്കെതിരെ നടത്തി വരുന്ന സ്പെഷ്യൽ ഡൈ്രവിന്റെ ഭാഗമായ പരിശോധനയിലാണ് യുവാക്കൾ കരുനാഗപ്പള്ളി പോലീസിന്റെ  പിടിയിലായത്. 
കൊല്ലം വെസ്റ്റ് വില്ലേജിൽ പള്ളിത്തോട്ടം വി.ടി.സി ഡോൺബോസ്കോ നഗർ-149 ൽ ആൻഡ്രൂസ് മകൻ സിജോ എന്ന അജിത്ത് (22), പള്ളിത്തോട്ടം സെഞ്ചറി നഗർ-110 ൽ ആൽബർട്ട് മകൻ ക്ലിന്റു എന്ന സിംസൺ (22) എന്നിവരെ 3.08 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ലാലാജി നഗറിന് സമീപത്ത് പട്രോളിങ് നടത്തിയ പോലീസ് സംഘം സംശയാസ്പദമായി കണ്ട ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് രണ്ടാം പ്രതിയായ സിംസണിന്റെ പക്കൽ നിന്ന് 3.08 ഗ്രാം എം.ഡി.എം.എ ഒന്നാം പ്രതിയായ അജിത്ത് വാങ്ങി പോളിത്തീൻ കവറിലാക്കി കൈവശം സൂക്ഷിച്ചിരുന്നത് പോലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
 മറ്റൊരുകേസ് രജിസ്റ്റർ ചെയ്തത് കേരളപുരം കൊറ്റങ്കര വില്ലേജിൽ ചന്ദനത്തോപ്പ് വയലിൽ പുത്തൻവീട്ടിൽ തുളസീധരൻ മകൻ ദിലീപ്(26) നെതിരെയാണ്. കരുനാഗപ്പള്ളി കല്ലേലിഭാഗം റെയിൽവേ ഒാവർ ബ്രിഡ്ജിന് സമീപം ലഹരിവസ്തുക്കൾ വിൽക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തിചേരുകയായിരുന്നു. സംശയാസ്പദമായി കണ്ട യുവാവിനെ അടുക്കലേക്ക് ചെന്ന പോലീസ് സംഘത്തെ കണ്ട് ഭയന്നോടിയ ഇയാളെ തടഞ്ഞ് നിർത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 1.66 കി.ഗ്രാം കഞ്ചാവും 22.58 ഗ്രാം ഹാഷിഷ് ഒായിലും ഇയാളിൽ നിന്ന് കണ്ടെത്തുകയായിരുന്നു.     
കരുനാഗപ്പള്ളി പോലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാറിന്റെ  നേതൃത്വത്തിൽ എസ്സ്.എെ മാരായ അലോഷ്യസ് അലക്സാണ്ടർ, ശ്രീകുമാർ, റസൽജോൺ, നന്ദകുമാർ, ഷാജിമോൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.