GOOD WORKS

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആള്‍ പിടിയില്‍

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ആള്‍ പോലീസ് പിടിയില്‍. കരുനാഗപ്പള്ളി, വടക്ക് മുറി പുള്ളിമാന്‍ മുക്ക്, അഹമ്മദ് മന്‍സില്‍ നാസര്‍ അഹമ്മദ് മകന്‍ സഫര്‍ അഹമ്മദ് (48) ആണ് കരുനാഗപ്പള്ളി  പോലീസിന്‍റെ പിടിയിലായത്. ജോലി സ്ഥലത്ത് വെച്ച് പരിചയപ്പെട്ട യുവതിയെ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പ്രതിയുടെ വവ്വാക്കാവിലുള്ള വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. യുവതിയുടെ നഗ്നദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത് കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയും പല തവണകളിലായി 35 ലക്ഷത്തോളം രൂപയും ഇയാള്‍ വാങ്ങിയതായി യുവതി ആരോപിക്കുന്നു. യുവതി കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണറിന്‍റെ കാര്യാലയത്തില്‍  പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത്  പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സഫര്‍ അഹമ്മദിനെ പിടികൂടാനായത്. കരുനാഗപ്പള്ളി അസിസ്റ്റന്‍റ് കമ്മീഷണര്‍ വി.എസ് പ്രദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സജി, സുരേഷ്കുമാര്‍, ഷാജിമോന്‍, സിപിഒ ഹാഷിം എന്നിരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.