NOTIFICATIONS

കൊല്ലം സിറ്റി പോലീസില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ ആവശ്യമുണ്ട്

ലോകസഭയിലേക്ക് 2024 ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി പോലീസ് ജില്ലയില്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലികള്‍ക്കായി സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെ ആവശ്യമുണ്ട്. ആരോഗ്യവാന്‍മാരായ വിമുക്തഭടന്‍മാര്‍, സേവനത്തില്‍ നിന്നും വിരമിച്ച കേന്ദ്ര സംസ്ഥാന പോലീസ് ഉദ്ദ്യോഗസ്ഥര്‍, സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി കേഡറ്റുകള്‍ തുടങ്ങിയവരെയാണ് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍ ഡ്യൂട്ടിക്കായി ആവശ്യമുളളത്. ഇന്ത്യ മഹാരാജ്യത്തിന്റെ തെരഞ്ഞെടുപ്പ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍പ്പര്യമുളള മേല്‍പറഞ്ഞ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട സേവന സന്നദ്ധര്‍ അവരുടെ ബയോഡാറ്റയും മറ്റ് ബന്ധപ്പെട്ട വിവരങ്ങളുമായി തൊട്ടടുത്ത പോലീസ് സ്റ്റേഷനെ സമീപിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ട് ദിവസത്തെ സേവനത്തിന് മതിയായ വേതനം ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലെ 04742742265 എന്ന ഫോണ്‍ നമ്പരിലോ (acpsbklm.pol@kerela.gov.in) എന്ന ഇമെയിലിലോ ബന്ധപ്പെടുക.