GOOD WORKS

ആധാർകാർഡ് എടുക്കാൻ മറന്നു പോയ വിദ്യാർഥിനിക്ക് പോലീസിന്റെ സഹായം


നീറ്റ് പരീക്ഷ എഴുതാൻ വന്നതിനിടെ ആധാർകാർഡ് എടുക്കാൻ മറന്നു പോയവിദ്യാർഥിനിക്ക് പോലീസിന്റെ ഇടപെടലിലൂടെ പരീക്ഷ എഴുതാനായി. അഴീക്കൽ സ്വദേശിനി ലക്ഷ്മി ചന്ദ്രനാണ് പള്ളിത്തോട്ടം എസ്.ഐ അനിൽ ബേസിൽ, ഈസ്റ്റ് പോലീസ്‌സ്റ്റേഷനിലെ സീനിയർസിപിഒമാരായ ബിനു, രാജീവ് വനിതാ സിപിഒ വിദ്യഎന്നിവരുടെ ഇടപെടൽ സഹായകമായത്. അമ്മയ്‌ക്കൊപ്പമാണ് രാവിലെ കർബല എസ് എൻ സെൻട്രൽ സ്‌കൂൾ പരീക്ഷ എഴുതാൻ എത്തിയത്. കരുനാഗപ്പള്ളിയിൽ നിന്നും കെഎസ്ആർടിസി ബസിൽ ആണ് ഇവർ ഇവിടെ എത്തിയത്.
നീറ്റ് പരീക്ഷയ്ക്ക് ആധാർകാർഡ് നിർബന്ധമാണെന്ന് അറിഞ്ഞപ്പോൾ് ഇവരുടെ വിഷമ അവസ്ഥ കണ്ട് പോലീസുദ്യോഗസ്ഥർ ഇടപെടുകയായിരുന്നു. അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ തൽക്കാലം ആധാർകോപ്പി ഹാജരാക്കാനും ഒർജിനൽ വൈകാതെ എത്തിക്കാനും പറഞ്ഞു തുടർന്ന്  ്‌രശ്മിയുടെ സുഹൃത്ത് ഗോപികലക്ഷ്മിയുടെവീട്ടിൽ പോയിഫോേട്ടാഎടുത്തു അയച്ചു. പോലീസ്ഉദ്ദ്യോഗസ്ഥർ ഇതേസമയംലക്ഷ്മിയുടെ പരിസരവാസികളെ ബന്ധപ്പെടുകയും ആധാർ ഒരു ഒാേട്ടാറിക്ഷയിൽ കൊടുത്തു വിടാൻ നിർദ്ദേശിക്കുകയുംചെയ്തു. ഒരു മണിക്ക് തന്നെ ഒാേട്ടായിൽ ആധാർകാർഡ് എത്തുകയും, ടെൻഷനില്ലാതെ ലക്ഷമിക്കു പരീക്ഷ എഴുതാനായി. പോലീസ്ഉദ്ദ്യോഗസ്ഥർ തെയാണ്ഓട്ടോകൂലിയും നൽകിയത്.