GOOD WORKS

കടയുടമയേയും സ്റ്റാഫിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

സൈ്വപ്പിങ്ങ് മെഷീൻ ഇല്ലാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ              കടയുടമയേയും സ്റ്റാഫിനേയും ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്യ്തു. ആശ്രാമം, ഉദയാ നഗർ 87-ൽ വിഷ്ണു(29), മുഖത്തല, അമ്മ വീട്ടിൽ സുധീഷ്(26), ആശ്രാമം ഉദയാ നഗർ 71-ൽ ജിതിൻ(26) എന്നിവരാണ് പോലീസ് പിടിയിൽ ആയത്.  കൊല്ലം പായിക്കടയിൽ കച്ചവടം നടത്തുന്ന വിജയ് ശങ്കർ എന്ന ആളിന്റെ കടയിൽ എത്തിയ പ്രതികൾ സാധനം വാങ്ങിയ ശേഷം പണം നൽകാനില്ലാത്തതിനാൽ കാർഡ് ഉപയോഗിച്ച് പണം നൽകാമെന്ന് അറിയിച്ചു.     എന്നാൽ കടയിൽ കാർഡ് ഉപയോഗിച്ച് പണം അടക്കാൻ ആവശ്യമായ സൈ്വപ്പിങ്ങ് മെഷീൻ ഇല്ലെന്ന് കട ഉടമയായ വിജയ് ശങ്കർ അറിയിച്ചെങ്കിലും പ്രതികൾ പണം നൽകാൻ തയ്യാറായില്ല. ഇതിനെ തുടർന്ന് കടയുടമയും പ്രതികളും തമ്മിൽ തർക്കം ഉണ്ടാവുകയും പ്രതികൾ ഉടമയേയും മറ്റ് സ്റ്റാഫ് അംഗങ്ങളേയും ആക്രമിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. വിജയ് ശങ്കറിന്റെ പരാതിയിൽ ഈസ്റ്റ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ അരുണിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ശിവദാസൻ പിള്ള, ജയശങ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.