GOOD WORKS

ആഭരണ നിര്‍മ്മാണ യൂണിറ്റില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി പിടിയില്‍

ആഭരണ നിര്‍മ്മാണ യൂണിറ്റില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച പ്രതി പോലീസ് പിടിയിലായി. കാട്ടാക്കട മാറാനല്ലൂര്‍ രാക്കണ്ടം വിളാകം വീട്ടില്‍ ജോയി മകന്‍ രഞ്ജിത്ത്(32) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. കൊല്ലം മുണ്ടക്കലില്‍ പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണ യൂണിറ്റിലെ ജീവനക്കാരനായിരുന്ന ഇയാള്‍ ഈ വര്‍ഷം ഏപ്രില്‍ മാസം മുതല്‍ ഒക്ടോബര്‍ മാസം വരെയുള്ള കാലയളവില്‍ ആഭരണ നിര്‍മ്മാണത്തിനായി അല്‍ ഇഷ ഗോള്‍ഡ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച പഴയ സ്വര്‍ണ്ണത്തില്‍ നിന്നും 93 ഗ്രാം സ്വര്‍ണ്ണം വിവിധ സമയങ്ങളിലായി മോഷ്ടിക്കുകയായിരുന്നു. മോഷണ വിവരം മനസ്സിലാക്കിയ ആഭരണ നിര്‍മ്മാണ യൂണിറ്റിന്‍റെ ഉടമ നല്‍കിയ പരാതിയില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ വിഷ്ണു, ദിപിന്‍, എ.എസ്.ഐ മാരായ നിസാമുദ്ദീന്‍, സതീഷ് കുമാര്‍ സി.പി.ഒ മാരായ അനു, സുനീഷ്, അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.