GOOD WORKS

കെ.എസ്.ആര്‍.ടി.സി ബസ്സില്‍ മോഷണശ്രമം; തമിഴ്നാട് സ്വദേശി പിടിയില്‍

ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്നും പണം മോഷണം നടത്താന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയായ സ്ത്രീയെ പിടികൂടി പോലീസിന് കൈമാറി. കോയമ്പത്തൂര്‍, മാരിയമ്മ കോവിലിന് സമീപം ഉഷ (34) ആണ് കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.   കഴിഞ്ഞ 08 ന് ഉച്ചയ്ക്ക് ചാത്തന്നൂരില്‍ നിന്നും കൊല്ലത്തേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസിലാണ് സംഭവം. ചാത്തന്നൂര്‍ സ്വദേശിയായ നൂര്‍ജഹാന്‍ ചിന്നക്കട ബസ് സ്റ്റാന്‍റില്‍ ഇറങ്ങുന്ന സമയം ബാഗിലുണ്ടാരുന്ന പണം ഇവര്‍ മോഷ്ടിക്കാനായി ശ്രമിക്കുകയും വീട്ടമ്മ തന്നെ കൈയോടെ പിടികൂടുകയുമായിരുന്നു. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ഇന്‍സ്പെക്ടര്‍ അരുണിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിലെടുക്കയും ചെയ്തു.