GOOD WORKS

പെൺകുട്ടിയെ മാനഹാനി വരുത്തിയവർ പോക്‌സോ പ്രകാരം പോലീസ് പിടിയിലായി 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനാഹനി വരുത്തി രണ്ടു പേർ പോക്‌സോ പ്രകാരം ഈസ്റ്റ് പോലീസിന്റെ പിടിയിലായി. ചവറ പുതുക്കാട് വൈഷ്ണവം വീട്ടിൽ രവീന്ദ്രൻപിളള മകൻ വിഷ്ണു എന്നു വിളിക്കുന്ന രതീഷ് (38), അമ്പലപ്പുഴ പുന്നപ്ര തെക്കേപറമ്പിൽ വീട്ടിൽ ബാബു മകൻ ആദർശ് (26) എന്നിവരാണ് പോലീസ് പിടിയിലായത്. സാമൂഹ്യ മധ്യമത്തിലൂടെ പരിചയപ്പെട്ട പ്ലസ്ടൂ വിദ്യാർത്ഥിനിയെ ആണ് ഇവർ ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്. പെൺകുട്ടിയുമായി സാമൂഹ്യ മാധ്യമത്തിലൂടെയുളള പരിചയത്തിലൂടെ വിശ്വാസം പിടിച്ച് പറ്റി ഇവർ ജോലി നോക്കി വരുന്ന ആരാധനാലയത്തിലേക്ക് വിളിച്ച് വരുത്തി ഇരയാക്കുകയായിരുന്നു. പെൺകുട്ടി ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് ഇവർ പിടിയിലായത്. കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ജി.ഡി.വിജയകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ ആർ. രതീഷ്, എസ്.ഐ മാരായ ബാബു, ബാലചന്ദ്രൻ, സൂസി മാത്യൂ, എ.എസ്.ഐ മാരായ പ്രദീപ്.കെ, ജലജ, ബിന്ദു സി.പി.ഓ ഷെഫീക്ക്, എന്നിവരടങ്ങിയ സംഘമാണ് ഇവരെ എസ്.എം.പി പാലസിന് സമീപമുളള ആരാധനാലയത്തിൽ നിന്നും പിടികൂടിയത്. ഇവരെ റിമാന്റ് ചെയ്തു.