GOOD WORKS

മധ്യവയസ്ക്കന്‍റെ മാലയും പണവും കവര്‍ന്ന സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി

ബസ് കാത്ത് നിന്ന മധ്യവയസ്ക്കനോട് പരിചയം ഭാവിച്ച് ബൈക്കില്‍ ലിഫ്റ്റ് കൊടുത്ത് ഇയാളുടെ സ്വര്‍ണ്ണമാലയും എ.ടി.എം കാര്‍ഡും തട്ടിയെടുത്ത സംഘത്തിലെ ഒരാള്‍ പോലീസ് പിടിയിലായി. പോളയത്തോട് ബീമാ മന്‍സിലില്‍ സുധീര്‍ (39) ആണ് പോലീസ് പിടിയിലായത്. മാര്‍ച്ച് 11 ന് സന്ധ്യക്ക് തിരുവനന്തപുരത്തേക്ക് പോകുന്നതിനായി ചിന്നക്കട നിന്ന മധ്യവയ്സ്ക്കന്‍റെ പണവും സ്വര്‍ണ്ണവുമാണ് ഇയാളടങ്ങിയ സംഘം മോഷ്ടിച്ചത്. ബൈക്കില്‍ ഇയാള്‍ തിരുവനന്തപുരത്തേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്യുകയായിരുന്നു, തുടര്‍ന്ന് വഴി മധ്യേയുളള ബാറില്‍ മദ്യപിക്കാന്‍ കയറിയ ഇയാളില്‍ നിന്നും ഇവര്‍ തന്ത്രപൂര്‍വ്വം എ.റ്റി.എം പിന്‍ കരസ്ഥമാക്കുകയായിരുന്നു. തുടര്‍ന്ന് അബോധാവസ്ഥയിലായ മധ്യവയ്സക്കനെ പാരിപ്പളളിക്ക് സമീപമുളള ആക്രികടയുടെ സമീപം ഉപേക്ഷിച്ച് ഇയാളുടെ ഒന്നര പവന്‍ സ്വര്‍ണ്ണമാലയും എ.റ്റി.എം കാര്‍ഡുമായി ഇവര്‍ കടന്ന് കളഞ്ഞു. വഴിയില്‍ കല്ലുവാതുക്കല്‍, കൊട്ടിയം, കൊല്ലം എന്നിവിടങ്ങളിലെ എ.റ്റി,എമ്മുകളില്‍ നിന്നും 49500/- രൂപ പിന്‍വലിക്കുകയും ചെയ്തു. മധ്യവയസ്ക്കന്‍റെ പരാതിയില്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്.

കൊല്ലം ഈസ്റ്റ് ഇന്‍സ്പെക്ടര്‍ രതീഷ്.ആറിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ജയിംസ് എ.എസ്.ഐ പ്രമോദ് സി.പി.ഓ പ്രജേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു