GOOD WORKS

കാണിക്ക വഞ്ചി കുത്തി പൊളിച്ച് മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി

അമ്പലത്തിലെ കാണിക്ക വഞ്ചി കുത്തി പൊളിച്ച് മോഷണം നടത്തിയ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. മാമ്പുഴ, പുനുക്കന്നൂർ കുട്ടിവിള വീട്ടിൽ സജീവ് കുമാർ (41), പ്രാക്കുളം, കരമയ്യത്ത് വീട്ടിൽ ഉല്ലാസ് ജോഷി എന്നിവരാണ് പോലീസ് പിടിയിൽ ആയത്. കടപ്പാക്കട ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ മൂന്ന് കാണിക്ക വഞ്ചികളാണ് പ്രതികൾ 14.10.2022 രാത്രിയിൽ കുത്തിപൊളിച്ച് മോഷണം നടത്തി കൊണ്ടു പോയത്. തുടർന്ന് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിറ്റിവി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളെ ഉടനടി പിടികൂടുകയാണ് ചെയ്തത്. കൊല്ലം ഈസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ അരുൺ ജി യുടെ നേതൃത്വത്തിൽ എസ്‌ഐമാരായ ജയശങ്കർ, ബാലചന്ദ്രൻ, ശിവദാസൻപിള്ള എസ്.സി.പി.ഒ സുനീഷ് എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.