GOOD WORKS

കൊല്ലം സിറ്റി പോലീസ് സ്പെഷ്യൽ ഡൈ്രവ് : ഓഗസ്റ്റ് മാസത്തിൽ പിടിയിലായത് 1524 പേർ

കൊല്ലം സിറ്റി പോലീസിന്റെ സ്പെഷ്യൽ ഡൈ്രവിൽ ചെറുതും വലുതുംമായ കേസുകളിൽ അറസ്റ്റ് ചെയ്തത് 1524 ഒാളം പേരെ. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് എെ.പി.എസി ന്റെ നിർദ്ദേശാനുസരണം കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എസിപി മാരുടെ നേതൃത്വത്തിൽ എല്ലാ പോലീസ് ഇൻസ്പെക്ടർ മാരേയും, പോലീസ്  സ്റ്റേഷനുകളിലേയും , സിറ്റിയിലെ സ്പെഷ്യൽ യൂണിറ്റുകളിലേയും പരമാവധി ഉദ്ദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സ്പെഷ്യൽ ഡൈ്രവിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ പോലീസ് പിടിയിലായി. നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിന് 18 കേസ്സുകളും, ചഉജട ആക്ട് പ്രകാരം 34 കേസ്സുകളും, അബ്കാരി ആക്ട് പ്രകാരം 155 കേസ്സുകളും രജിസ്റ്റർ ചെയ്യ്തു. കൊടുംകുറ്റവാളികൾക്കെതിരെ കാപ്പ ചുമത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് എെ.പി.എസ് ജില്ലാ കളക്ടറും ജില്ലാ മജിസ്ട്രേറ്റുംമായ അഫ്സാന പർവീൺ എെ.എ.എസ്സ് ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ശക്തികുളങ്ങര കിളികൊല്ലൂർ സ്റ്റേഷൻ പരിധിയിൽ നിന്നും ഒരാൾ വീതം കരുതൽ തടങ്കലിലാക്കി. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി.എെ.ജി ആർ. നിശാന്തിനി എെ.പി.എസ് കൊല്ലം ഇൗസ്റ്റ്, പരവൂർ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഒരാൾ വീതവും ശക്തികുളങ്ങര സ്റ്റേഷൻ പരിധിയിൽ നിന്നും 2 പേർക്കെതിരെയും ആറ് മാസത്തേക്ക് സഞ്ചലന നിയന്ത്രണം  ഏർപ്പെടുത്തി. കോടതിയിൽ ഹാജരാകാതെ ദീർഘകാലമായി മുങ്ങി നടന്നിരുന്ന 55 ഒാളം പ്രതികളെ പിടികൂടുകയും ചെയ്തു. കൂടാതെ കരുനാഗപ്പള്ളി സ്റ്റേഷൻ പരിധിയിൽ സ്ഥിരം കുറ്റവാളികളായ 4 പേർക്കെതിരെ കൂടുതൽ കുറ്റകൃത്യങ്ങളിൽ പെടാതിരിക്കുവാനുള്ള മുൻ കരുതലായി ബോണ്ട് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിച്ചു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഇരവിപുരം, കണ്ണനല്ലൂർ പോലീസ് ഒരോത്തർ വീതം  ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. 37 kd കളേയും 109 റൗഡികളേയും സ്പെഷ്യൽ ഡൈ്രവിന്റെ ഭാഗമായി താമസ സ്ഥലങ്ങളിൽ എത്തി പരിശോധിച്ചു.  സാമൂഹിക വിരുദ്ധരെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ഇതുപോലെയുള്ള കർശന പരിശോധന തുടരുമെന്നും സിറ്റി പോലീസ് മേധാവി അറിയിച്ചു.