GOOD WORKS

മുൻ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

മുൻ വിരോധത്തിൽ യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതികളെ പോലീസ് പിടികൂടി. തൃക്കടവൂർ വില്ലേജിൽ മരുന്തൽ എം.എം നഗറിൽ രഞ്ജനം വീട്ടിൽ രഘുനാഥൻ പിള്ള മകൻ അഭിനവ്(29),  കൊല്ലം വെസ്റ്റ് കൈക്കുളങ്ങര വാർഡിൽ നിർമ്മിതി കോളനിയിൽ തോപ്പിൽ പുരയിടത്തിൽ ഫെലിക്‌സ് മകൻ ഫെലോൺ(27), എന്നിവരാണ് കൊല്ലം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. തങ്കശേരി ഡി ഫോർട്ട് ബാറിൽ മദ്യപിക്കാൻ എത്തിയ പരാതിക്കാരനെ പ്രതികൾ മുൻവിരോധം നിമിത്തം ചീത്ത വിളിച്ചുകൊണ്ട് കൈയ്യിൽ കരുതിയിരുന്ന മാരകായുധവുമായി വെട്ടിയും കുത്തിയും പരിക്കേൽപ്പിക്കുകയായിരുന്നു. പെട്ടെന്നുണ്ടായ ആക്രമണത്തിൽ പകച്ചു നിന്ന പരാതിക്കാരനെ പ്രതികൾ തടഞ്ഞ് നിർത്തി ബിയർകുപ്പി കൊണ്ടും മറ്റ് മാരകായുധങ്ങളുപയോഗിച്ചും തലയിലും കഴുത്തിലും നെഞ്ചിലും മറ്റും ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവ ശേഷം സ്ഥലത്ത് നിന്നും കടന്ന് കളയാൻ ശ്രമിച്ച പ്രതികളെ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കൊല്ലം എ.സി.പി അഭിലാഷ് എ, വെസ്റ്റ് പോലീസ് ഇൻസ്‌പെക്ടർ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മാരായ അനീഷ്, ലത്തീഫ്, സി.പി.ഓ മാരായ ഹരീഷ്, ദീപു, എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.