GOOD WORKS

കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാവ് അമൽജിത്ത് കൊല്ലങ്കോട് പോലീസിന്റെ പിടിയിലായി

സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ കവർച്ച, രാത്രികാലങ്ങളിൽ വീട്, വ്യാപാര സ്ഥാപനങ്ങൾ കുത്തിത്തുറന്ന് മോഷണം, വാഹനമോഷണം, അടിപിടി, മനപൂർവ്വമല്ലാത്ത നരഹത്യ, പോക്സോ, ലഹരികടത്ത്, പിടിച്ചുപറി, മൊൈബൽ മോഷണം, തുടങ്ങിയ കേസുകളിലുൾപ്പെട്ട കണ്ണുർ ജില്ല അണ്ടലൂർ പേലയാട് സ്ദേശിയും പാലക്കാട് വടക്കഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിൽ വാടകക്ക് താമസിച്ചിരുന്നതുമായ അമൽജിത്ത് കൊല്ലങ്കോട് പോലീസിന്റെ പിടിയിലായി.

കൊല്ലങ്കോട് പോലീസ് സ്റ്റേഷൻ പരിധിയിൽ പലയിടത്തും ഇയാളുടെ സാന്നിദ്ധ്യം ശ്രദ്ധയിൽപെട്ട കൊല്ലങ്കോട് പോലീസ് ഇൻസ്പെക്ടർ വിപിൻദാസും സംഘവും ഇയാളെ പിടികൂടുവാനായി നിരവധി ദിവസത്തെ നിരീക്ഷണത്തിനും, മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുകയുണ്ടായി. ഇയാൾ ബൈക്കുമായി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം പലവിധത്തിലുള്ള മോഷണങ്ങൾ നടക്കാറുണ്ട്. ആയതിന്റെ മുൻകരുതലെന്നോണം വാഹനചെക്കിംഗും, ഷാഡോ വർക്കും കൃത്യമായി ആസുത്രണം ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഇന്ന് ഉച്ചക്ക് വടവന്നുരിൽ വാഹന പരിശോധനക്കിടെ ഇരുചക്രവാഹനം തടഞ്ഞു നിർത്തി പരിശോധിച്ച് ചോദ്യം ചെയ്തപ്പോഴാണ് ജില്ലക്ക് അകത്തും പുറത്തുമായി നിരവധി കേസുകളിൽ ഉൾപ്പെടുകയും പിടികൊടുക്കാതെ നടക്കുകയുമായിരുന്ന അമൽജിത്ത് പിടിയിലാകുന്നത്. ഇയാൾ ഓടിച്ചു കൊണ്ടുവന്ന മോട്ടോർസൈക്കിളിന്റെ നമ്പർ വ്യാജവും കയ്യിൽ സുക്ഷിച്ചിരുന്ന രണ്ടു മൊബൈൽഫോണിനെക്കുറിച്ച് കൃത്യമായ ഉത്തരം നൽകാനാകാതെ പതറുകയും ചെയ്തതതിൽ. ടിയാനെ വിശദമായി ചോദ്യം ചെയ്തതിൽ ബൈക്കു് ന്യൂമാഹിയിൽ നിന്ന് ഏപ്രിൽ മാസത്തിൽ മോഷ്ടിച്ചതാണെന്നും സമ്മതിച്ചു. ഇയാൾക്ക് കണ്ണുർ, തൃശ്ശുർ, പാലക്കാട്, കോഴിക്കോട്, പയ്യന്നുർ, എന്നിവിടങ്ങളിൽ ധാരാളം കേസുകളുണ്ട്. 50 ലധികം കേസുകളിൽ പ്രതിയാണെന്നും പല കേസുകളിലേക്കും പിടികൊടുക്കാതെ പോലീസ് അന്വേഷിക്കുകയുമാണ്.

സ്ഥിരമായി വാസസ്ഥലമോ ബന്ധങ്ങളോ ഇല്ലാത്ത പ്രതി സംസ്ഥാനത്തെ വിവിധ മോഷണക്കേസ് പ്രതികളുമായി സമ്പർക്കം പുലർത്തുന്നയാളും, ഒറ്റക്കും കൂട്ടായും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ആളാണെന്നും മോഷ്ടിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ കറങ്ങി പിടിച്ചുപറിയും മോഷണവും , റെയിൽവേ സ്റ്റേഷനിലും, ട്രൈനുകളിലും മോഷണം ചെയ്തുവരുന്നയാളുമാണ്. പ്രായ പൂർത്തിയാകുന്നതിനു മുന്നുതന്നെ പോക്സോ കേസിലും മനപൂർവ്വ മല്ലാത്ത നരഹത്യ കേസിലും നിരവധി വാഹന - മോഷണ കേസുകളിലും പിടിക്കപ്പെട്ട് ജുവൈനൽ ഹോമിൽ കിടന്നിട്ടുണ്ട്. തുടർന്നും കുറ്റകൃത്യങ്ങളിലേർപ്പെട്ട പ്രതി കണ്ണുർ സെൻട്രൽ ജയിലിലും വിവിധ ജയിലുൂകളിലും കിടന്നിട്ടുണ്ട്.

ഇയാളെ ചോദ്യം ചെയ്യതിൽ നിന്നും ഈ ഏപ്രിൽ മാസത്തിൽ കണ്ണൂരിലെ ന്യൂമാഹിയിൽ നിന്നുംമോട്ടോർ സൈക്കിൾ മോഷ്ടിച്ചകേസിലും, ജുൺമാസത്തിൽ വടക്കഞ്ചേരി കല്ലീങ്കൽപ്പാടത്തെ പൂട്ടിയിട്ട വീട് സഹായികൾക്കൊപ്പം കുത്തിതുറന്ന് 4.5 പവൻ സ്വർണ മാല മോതിരം എന്നിവ മോഷ്ടിച്ച കേസിലും, ആലത്തൂർ ചിറ്റിലഞ്ചേരി കാത്താംപൊറ്റ പെട്രോൾ പമ്പ് കുത്തിതുറന്ന് 24000 രൂപ മോഷ്ടിച്ച കേസിലും, മെയ് മാസം പാലക്കാട് ഗവ. ആശുപത്രിയുടെ പുറകിൽ വച്ച് സെക്യൂരിറ്റിക്കാരനെ കത്തികാണിച്ച് ഭീക്ഷണിപ്പെടുത്തി ഫോൺ കവർന്ന കേസിലും, മെയ്മാസം ചിറ്റൂരിലുള്ള കരിമ്പിൻ ജുസ് കടയിൽ നിന്ന് സ്ത്രീയുടെ മൊബൈൽ തട്ടിപ്പറിച്ച് രക്ഷപ്പെട്ട കേസിലും, 2019 വർഷത്തിൽ രാത്രി മലബാർ എക്സ്പ്രസിൽ ട്രയിൻയാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ച് 40,000 രുപയും മൊബൈൽഫോണും കവർന്ന കേസിലും, ജനുവരിമാസത്തിൽ വടക്കഞ്ചേരി പാളയത്തുള്ള ക്ഷേത്രത്തിലെ ഭണ്ടാരം കുത്തിതുറന്ന് രൂപ കവർന്ന കേസിലും പ്രതിയാണ്.

കൂടാതെ ഒറ്റപ്പാലം കൊല്ലങ്കോട് പോലീസ് ബൈക്ക് മോഷണത്തിന് ടിയാൻ പിടിതരാതെ നടക്കുകയാണ്. സമാന രീതിയിൽ 2019 ൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ കേസുണ്ട്. എരുമപ്പെട്ടി, വടക്കാഞ്ചേരി, ചെറുതുരുത്തി, വിയ്യൂർ, കണ്ണുർ ശ്രീകണ്ടാപുരം, ഇരിക്കുർ, എന്നീ സ്റ്റേഷനുകളിലും കേസുണ്ട്.

കൊല്ലങ്കോട് പോലീസ് ഇൻസ്പെക്ടർ എ. വിപിൻദാസ്, എസ്.ഐ. ഷാഹുൽ .കെ SCPO ഉവൈസ്, CPO ജിജോ.എസ്, രാജീദ്, സമീർ, നിരോഷ. വി എന്നിവരാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.എെ ഉണ്ണി, എ.എസ്.എെ ഷാജു, SCPO - മാരായ സാജിദ്, ബൈജു, കൃഷ്ണദാസ്, CPO സുഭാഷ് എന്നിവരും അംഗങ്ങളാണ്.