GOOD WORKS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ യുവാവ് പോക്‌സോ പ്രകാരം അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗീക അതിക്രമം നടത്തിയ യുവാവ് പോക്‌സോ ആക്ട് പ്രകാരം കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. തഴുത്തല വില്ലേജിൽ മൈലാപ്പൂർ ചേരിയിൽ മൈലാപ്പൂർ ജംഗ്ഷന് സമീപം പുലവിള വീട്ടിൽ കഹബുൾ അക്ബർ മകൻ അക്ബർഷാ (48) ആണ് പോലീസ് പിടിയിലായത്. മൈലാപ്പൂർ മുസ്ലീം ജമാത്ത് പള്ളിയിലെ മോദീനും ഈ പള്ളിയുടെ അധീനതയിലുള്ള മദ്രസയിലെ അദ്ധ്യാപകനുമായ പ്രതി പ്രായപൂർത്തിയാകാത്ത കുട്ടിയെ മദ്രസ കെട്ടിടത്തിലെ ഒന്നാം നിലയിലെ ക്ലാസ് മുറിയിൽ വച്ച് 2017 ൽ യുകെജി യിൽ പഠിക്കു കാലം മുതൽ ലൈംഗീകാതിക്രമം നടത്തിപ്പോരുന്നു. 21.11.2021 ൽ പ്രതി ലൈംഗീകാതിക്രമം നടത്തുകയും തുടർന്ന് അടുത്ത ദിവസം കുട്ടിയുടെ മാതാവ് കൊട്ടിയം പോലീസ് സ്‌റ്റേഷനിൽ ഈ വിവരത്തന് മൊഴി നൽകിയകതിനെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി അക്ബർഷായെ പോലീസ് അറസ്റ്റ് ചെയ്തത്. ചാത്തന്നൂർ എസിപി ഗോപകുമാറിന്റെ നിർദ്ദേശാനുസരണം കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ ജിംസ്റ്റലിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്യാമകുമാരി, അഷ്ടമൻ എഎസ്‌ഐ സുനിൽ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.