GOOD WORKS
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പോലീസ് പിടിയിൽ. ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ളാറ്റിൽ ജോൺസൺ മകൻ ചാച്ചു എന്ന കിങ്‌സ് (24) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. 2021 ഒക്‌ടോബർ മുതലുള്ള കാലയളവിൽ പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പ്രണയബന്ധത്തെ പറ്റി മനസ്സിലാക്കി മാതാപിതാക്കൾ പെൺകുട്ടിയെ വീട്ടിൽ നിന്നും മാറ്റി നിർത്തിയെങ്കിലും ഇയാൾ വീണ്ടും പിൻതുടർന്ന് ശല്യം ചെയ്യുകയായിരുന്നു. ഇയാളുമായുളള ബന്ധം തുടരാൻ താൽപ്പര്യം ഇല്ലെന്ന് പെൺകുട്ടി നിരവധി തവണ അറിയിച്ചെങ്കിലും പ്രതി പിൻമാറാൻ തയ്യാറായിരുന്നില്ല. തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത കൊട്ടിയം പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കൊട്ടിയം പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെകടർ സുജിത്ത് ജി നായർ, സിപിഒ മാരായ പ്രശാന്ത്, സാംജി, ടോണിസ്,എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.