GOOD WORKS
Good Work Kovalam Ps
നിരവധി വാഹനമോഷണ കേസുകളിലെ പ്രതികളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു
നിരവധി വാഹന മോഷണ കേസുകളിലെ പ്രതികളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂര്‍ വില്ലേജില്‍ പനയറകുന്ന് ഇടുവ റോഡില്‍ മേലെ പൊന്നറത്തല ആനന്ദ് നിവാസില്‍ അനില്‍ കുമാര്‍ മകന്‍ ആദിത്യന്‍ വയസ് 18, കോട്ടുകാല്‍ വില്ലേജില്‍ പുത്തളം പമ്പ് ഹൗസിന് സമീപം കുഴിവിളക്കോണം കോളനിയില്‍ സുരേഷ് കുമാര്‍ മകന്‍ കണ്ണന്‍ എന്നു വിളിക്കുന്ന സൂരജ് വയസ് 21, കോട്ടുകാല്‍ വില്ലേജില്‍ പുന്നക്കുളം വളലുനട മേക്കതില്‍ മേലെ പുത്തന്‍ വീട്ടില്‍ താമസം സഹദേവന്‍ മകന്‍ മണികണ്ഠന്‍ എന്നു വിളിക്കുന്ന വിഷ്ണു വയസ് 18 എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി മോഷണ വാഹനങ്ങളില്‍ വാഴാമുട്ടം ഫ്രൂട്ട്‌സ് കടയില്‍ നിന്നും ഫ്രൂട്ട്‌സ് മോഷ്ടിക്കാനെത്തിയ പ്രതികളെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് പാര്‍ട്ടി പിടികൂടുകയും കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിരവധി വാഹനങ്ങള്‍ ജില്ലയിലെ പല ഭാഗങ്ങളില്‍ നിന്നായി മോഷണം ചെയത വിവരം അറിവായിട്ടുള്ളതാണ്. ടി വാഹനങ്ങള്‍ മോഷണം പോയതില്‍ വച്ച് പല സ്റ്റേഷനുകളിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. മോഷ്ടിച്ച വാഹനങ്ങളിലെ എന്‍ജിനുകള്‍ മാറ്റി മറ്റ് ബൈക്കുകളില്‍ വച്ചാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. പിടിക്കപ്പെടുമെന്ന കാണുമ്പോള്‍ മോഷണ വാഹനങ്ങള്‍ പല സ്ഥലങ്ങളിലും ഉപേക്ഷിച്ചുപോകുകയാണ് ഇവരുടെ രീതി. ടിയാള്‍ക്കാരെ ചോദ്യം ചെയ്തതില്‍ വച്ച് അഞ്ച് വാഹനങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടുള്ളതാണ്. ടിയാന്‍മാര്‍ മോഷ്ടിച്ച മറ്റു വാഹനങ്ങള്‍ കണ്ടെത്തുന്നതിലേക്കായി ടിയാള്‍ക്കാരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്.
കോവളം ഇന്‍സ്‌പെക്ടര്‍ രൂപേഷ് രാജിന്റെ നേതൃത്വത്തില്‍ എസ്.ഐ ഗംഗാ പ്രസാദ്, റ്റി.സി ഷാജി, റസ്സല്‍, എ.എസ്.ഐ സന്തോഷ്, ശ്രീകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജു, ബിജേഷ്, ഷൈജു, രാജേഷ് ബാബു, പ്രമോദ്, ശ്യാംകൃഷ്ണ, സന്തോഷ്, ഷിജിന്‍, അരുണ്‍ നാഥ്, ലജീവ്, ശ്രീകാന്ത്, അരുണ്‍, രഞ്ചിത്ത്, സുജിന്‍, നൂറുള്‍ അമീന്‍, ഡാനിയൽ ജോണ്‍, ഹോംഗാര്‍ഡ് ജിനില്‍ ജിത്ത് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.