GOOD WORKS

Good Work

കോവളം:ഓൺലൈൻ വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് സഹായത്തിനായി

തുടക്കം കുറിച്ച കോവളം ജനമൈത്രി പൊലീസിന്റെ ഇ- വിദ്ധ്യാരംഭം

പദ്ധതിക്ക് സഹായഹസ്തവുമായി വിദ്ധ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥൻ ശിവാസ്

വാഴമുട്ടം. ഏഴ് കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഡിജിറ്റൽ ഫോൺ

വാങ്ങി നൽകിയാണ് കവിയും ഗാന രചയിതാവുമായ വാഴമുട്ടത്തുകാരൻ സമൂഹത്തിന്

മാതൃകയാകുന്നത്. ജന്മനാൽ കൈകാലുകൾക്ക് വൈകല്യമുള്ള വാഴമുട്ടം

ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്ധ്യാർത്ഥിനിയായ പനത്തുറ കിളിയന്റെ

മുടുമ്പ് വീട്ടിൽ സന്തോഷ് കുമാറിന്റെയും രേഖയുടെയും മകൾ സന്ധ്യയ്ക്ക് ഇ-

വിദ്ധ്യാരംഭം പദ്ധതിയിലൂടെ സ്മാർട്ട് ഫോൺ ലഭിക്കാൻ ഭാഗ്യമുണ്ടായി.

സന്ധ്യക്ക് ഫോൺ ലഭിച്ചതോടെ അനുജത്തിയും പനത്തുറ ഗവ. ഡബ്യൂ.എൽ. പി

സ്കൂളിലെ വിദ്ധ്യാർത്ഥിനിയുമായ ഒന്നാം ക്ലാസുകാരി അഖിതക്കും ഓൺ ലൈൻ

പഠനത്തിന് ഇത് സഹായകമാകും. വാഴമുട്ടം ഗവ.ഹൈസ്കൂളിലെ എസ്.എസ്.എൽ.സി

വിദ്ധ്യാർത്ഥിയായ നെടുമം തേരുവിള എൻ.എ ഭവനിൽ അശ്വിൻ, തിരുവല്ലം ബി.എൻ.വി

വി.എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്ധ്യാർത്ഥിനിയായ നന്ദനയ്ക്കും ഫോൺ

ലഭിച്ചു. മാത്രമല്ല വാഴമുട്ടം കുഴിവിള വീട്ടിൽ മത്സ്യതൊഴിലാളിയായ

സെയ്യദ്ദലി - ശാലിനി ദമ്പതികളുടെയും മക്കളായ തിരുവല്ലം ബി.എൻ.വി സ്കുളിലെ

പത്താം ക്ലാസ് വിദ്ധ്യാർത്ഥി വിഷ്ണു, അഭയ്ജിത്ത്, അനുജത്തി വാഴമുട്ടം

ഗവ.ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്ധ്യാർത്ഥിനി വിദ്യ എന്നിവർക്ക്

വേണ്ടിയും സ്മാർട്ട് ഫോൺ നൽകി. കോവളം ജനമൈത്രി പൊലീസ് സ്റ്റേഷൻ

അങ്കണത്തിൽ ഡി.സി.പി പി.എ. മുഹമ്മദ് ആരിഫ് സ്മാർട്ട് ഫോണുകൾ വിതരണം

ചെയ്തു.