GOOD WORKS
Painting competition
കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി കേരള പോലീസ് ആവിഷ്‌കരിച്ച ചിരി പദ്ധതിയുടെ ഭാഗമായി വീട്ടിലിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം കോവളം ജനമൈത്രി പോലീസ് സംഘടിപ്പിച്ചു. ഞാന്‍ കാണുന്ന കോവിഡ് കാലത്തെ ആസ്പദമാക്കിയാണ് ചിത്രരചനാ മത്സരം.
17 വയസ്സിന് താഴെ ഉള്ള കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്. 50-വോളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി. മൂന്ന് വിഭാഗമായിട്ടാണ് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചത്.
1-ാം ക്ലാസ് മുതല്‍ 5-ാം ക്ലാസ് വരെയുള്ള വിഭാഗത്തില്‍ 1-ാം സമ്മാനം നേടിയത് വിദ്യര്‍ത്ഥി കിരണാണ്. 2-ാം സമ്മാനം ഹിദാ നസ്റിയ, 3-ാം സമ്മാനം നവനീത്.
6-ാം ക്ലാസ് മുതൽ 9-ാം ക്ലാസുവരെയുള്ള വിഭാഗത്തില്‍ 1-ാം സമ്മാനം അനന്യ സുബാഷ്, ഗൌരിക്കും നല്‍കി. 2-ാം സമ്മാനം ആര്‍ദ്രാ അജിത്ത്, 3-ാം സമ്മാനം അഭിജിത്ത്
10-ാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിഭാഗത്തിൽ 1-ാം സമ്മാനം അനൂപ് കൃഷ്ണ, 2-ാം സമ്മാനം നന്ദന കൃഷ്ണൻ, 3-ാം സമ്മാനം നിരഞ്ജന എസ് രാജീവ് എന്നിവര്‍ക്ക് നല്‍കി
പ്രോല്‍സാഹന സമ്മാനം മുഹമ്മദ് അജ്മൽ, വൈഗാ ആര്‍ വിജയ്, സന്ധ്യാ ആര്‍.എസ് എന്നിവര്‍ക്ക് നല്‍കി.
വിജയികള്‍ക്ക് കോവളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ രൂപേഷ് രാജ്, എസ്.ഐ ഗംഗാപ്രസാദ് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ നല്‍കി.
വിജയിച്ച എല്ലാ പേര്‍ക്കും പങ്കെടുത്തവര്‍ക്കും ഇൻസ്പെക്ടര്‍ രൂപേഷ് രാജ് അഭിനന്ദനം അറിയിച്ചു. സമ്മാനങ്ങള്‍ കുട്ടികള്‍ക്ക് വേണ്ടി നല്‍കിയത് കോവളം ജനമൈത്രി പോലീസാണ്. ജനമൈത്രി സി.ആര്‍.ഒ ബിജു, ബീറ്റ് ഓഫീസര്‍ ഷിബുനാഥ് എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
ഇതിൽ തിരുവനന്തപുരത്ത് കവടിയാറുള്ള കിരണിന് കോവളം ജനമൈത്രി സി.ആര്‍.ഒ ബിജുവും, ബീറ്റ് ഓഫീസര്‍ ഷിബുനാഥ്, സി.പി.ഒ രാജേഷ് എന്നിവര്‍ കിരണിൻെറ വീട്ടിൽ എത്തി സമ്മാനം നൽകി.