GOOD WORKS

Good Work

ചാരായം വാറ്റുതിനുവേണ്ടി സൂക്ഷിച്ച വാറ്റ് ഉപകരണങ്ങളും കോടയും പോലീസ് കണ്ടെത്തി : രണ്ട് പ്രതികള്‍ അറസ്റ്റില്‍

വീട്ടില്‍ ചാരായം വാറ്റുതിനുവേണ്ടി കന്നാസിലും മില്‍ക്ക് കാനിലും സൂക്ഷിച്ച കോടയും വാറ്റ് ഉപകരണങ്ങളും കോവളം പോലീസ് കണ്ടെത്തി. വെങ്ങാനൂര്‍ വില്ലേജില്‍ മുട്ടയ്ക്കാട് ദേശത്ത് കെ.എസ് റോഡ് വാറുവിളക്ക് സമീപം താമസം യോഹന്നാന്‍ മകന്‍ റെജി വയസ്സ് 48, വെങ്ങാനൂര്‍ വില്ലേജില്‍ മുട്ടയ്ക്കാട് ദേശത്ത് കെ.എസ് റോഡിന് സമീപം താമസം മോഹന്‍ദാസ് മകന്‍ സാഞ്ചാസ് മോഹന്‍ വയസ് 38 എിവരാണ് പോലീസ് പിടിയിലായത്. ആവശ്യക്കാര്‍ക്ക് ചാരായം വീട്ടില്‍ എത്തിക്കുകയാണ് പ്രതികള്‍ ചെയ്തിരുത്.

കോവളം ഇന്‍സ്‌പെക്ടര്‍ രൂപേഷ് രാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോവളം സബ് ഇന്‍സ്‌പെക്ടര്‍ ഗംഗാപ്രസാദ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജേഷ്, ഷിജു. ഷൈജു, അരുണ്‍, ശ്രീകാന്ത് എിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.