GOOD WORKS
Good Work
വായനാവാരത്തോടനുബന്ധിച്ച് മധുരസ്മരണ സമ്മാനിച്ച പുസ്തകത്തെക്കുറിച്ച് 3 മിനിട്ടില്‍ കൂടാതെ ആസ്വാദന അനുഭവം വീഡിയോ ആയി പങ്ക് വച്ച് കൊണ്ട് കോവളം ജനമൈത്രി പോലീസ് സംഘടിപ്പിക്കുന്ന മത്സരത്തില്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം.
ജീവതത്തില്‍ ഏറ്റുവും സ്വാധീനം ചെലുത്തിയതോ ഏറെ ചിന്തിപ്പിച്ചതോ രസിപ്പിച്ചതോ വിഷമിപ്പിച്ചതോ വിസ്മയിപ്പിച്ചിട്ടുള്ളതോ അങ്ങനെ ഏത് തരത്തിലുള്ള പുസ്തകവും ആകാം... പ്രശസ്തരുടേയോ അല്ലാത്തവരുടേയോ ആരുമാകട്ടെ ഏറ്റുവും ഇഷ്ടപ്പെട്ട പുസ്തകം പങ്ക് വയ്ക്കാം. അതില്‍ കഥയോ കവിതയോ ലേഖനമോ ജീവചരിത്രമോ ആത്മകഥയോ നിരൂപണമോ അങ്ങനെ ഏത് പുസ്തകമായാലും അതിനെക്കുറിച്ച് ഒരു ആസ്വാദനകുറിപ്പ് തയ്യാറാക്കി വീഡിയോ ആയി ഈ പോസ്റ്റിന് താഴെ കമന്റ് ആയി ഇടുക.
വായിച്ചു വളരാം ചിന്തിച്ചു വിവേകം നേടാം എന്ന ഉദ്യമത്തില്‍ പങ്കാളികളാകൂ.
ആസ്വാദനക്കുറിപ്പ് തയ്യാറാക്കുമ്പോള്‍ നിങ്ങളെ സ്വാധീനിച്ച പുസ്തകത്തിൻെറ പ്രത്യേകതകളും അത് നിങ്ങളെ സ്വാധീനിക്കാനുള്ള കാരണങ്ങളും ആ പുസ്തകത്തില്‍ നിന്നും നിങ്ങള്‍ എന്താണോ മനസ്സിലാക്കിയത് എന്നുള്ളതുകൂടി വിവരിക്കേണ്ടതാണ്.