GOOD WORKS

Good Work

മേൽക്കൂര തകർന്ന വീടിന്

സുരക്ഷയൊരുക്കി കോവളം ജനമൈത്രി പോലീസ്

കോവളം ചെറുകോണത്ത് വയോദമ്പതികളുടെ വീടിന്‍റെ ഓലമേഞ്ഞ മേല്‍ക്കൂര ഇല്ലാതായി മഴ പെയ്യുമ്പോള് വെള്ളം അകത്തേക്ക് ചോര്ന്നൊലിക്കുന്ന അവസ്ഥയിലായിരുന്നു. ജനമൈത്രി ബീറ്റിന്‍റെ ഭാഗമായി കോവളം പോലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസര്‍മാരായ ബിജു, ഷിബുനാഥ് എന്നിവർ ചെറുകോണം ഭാഗത്തുള്ള വീടുകള്‍ സന്ദര്‍ശിക്കാന് ഇറങ്ങിയപ്പോഴാണ് ഈ വീടിന്‍റെ ദുരവസ്ഥ ശ്രദ്ധയിൽപെട്ടത്.

ടി വിവരം ജനമൈത്രി സമിതി മെമ്പറായ സലിം, മറിയ എന്നിവരെ അറിയിക്കുകയും ഇവരുടെ സഹായത്തോടെ വീടിന്‍റെ മേല്‍ക്കൂര ഷീറ്റ് ഇടുകയും അടച്ചുറപ്പുള്ള ജന്നൽ ഇട്ടുകൊടുക്കുകയും ചെയ്തു..

ബീറ്റ് ഓഫീസര്‍മാരായ ഷിബുനാഥ്, ബിജു തുടങ്ങിവരുടെ സംഘം പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. എസ്.എച്ച്.ഒ പ്രൈജു, എസ്.ഐ അനീഷ്കുമാര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ച് ക്യാൻസര്‍ രോഗിയായ വയോധികന് തുടര്‍ ചികിൽസാ സഹായം വാഗ്ദാനം നല്‍കി. വീടിന്‍റെ മേല്‍ക്കൂര ശരിയാക്കാൻ സഹായിച്ച സലിമിനും മറിയക്കും കോവളം പോലീസിന്‍റെ നന്ദി അറിയിച്ചു