GOOD WORKS
Good Work Kovalam PS
നിർധന കിഡ്നി രോഗിക്ക് വേണ്ടി എമർജൻസി ചെക്ക് കൈമാറി
കോവളം പ്രദേശത്തെ നിർധനയായ കിഡ്നി രോഗിക്കു എമർജൻസി ചികിത്സാ ചെലവിനു വേണ്ടി ചെറുപ്പക്കാരുടെ കൂട്ടായ്മയായ കണക്റ്റിംഗ് ഹാർട്ട് ഫൗണ്ടേഷൻ സ്വരൂപിച്ച ചെക്ക് കോവളം ജനമൈത്രി പോലീസിന് കൈമാറി .കണക്റ്റിംഗ് ഹാർട്ട് അഡ്മിൻ പാനൽ മെമ്പർ അൽ അമീനിൽ നിന്നുംസബ് ഇൻസ്പെക്ടർ ഗംഗാപ്രസാദ് ചെക്ക് ഏറ്റുവാങ്ങി ,കോവളംജനമൈത്രി പോലീസ് കോവളം പ്രദേശത്തെ നിർധനയായ രോഗിയെ ഏല്പിച്ചു .ചടങ്ങിൽ കണക്റ്റിംഗ് ഹാർട്ട് എക്സിക്യൂട്ടീവ് കല്ലാട്ടുമുക്ക് ,എക്സിക്യൂട്ടീവ് മെമ്പർ ബിസ്മില്ലാ ഖാൻ ,ജനമൈത്രി ബീറ്റ് ഓഫീസർ ആൻ്റ് സി .ആർ.ഒ. ബിജു. ബീറ്റ് ഓഫീസർ ഷിബു നാഥ് എന്നിവർ പങ്കെടുത്തു