GOOD WORKS

Good work in Kovalam Police station

വിദേശ വനിതകളുടെ മൊബൈലും ബാഗും മോഷ്ടിച്ച കേസിലെ പ്രതി പിടിയിൽ

കോവളം: കോവളം ബീച്ചിൽ നിന്ന് വിദേശികളുടെ ബാഗും മൊബൈലും  പിടിച്ച് പറിച്ച് കടന്നുകളഞ്ഞ പ്രതിയെ കോവളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടി. വിഴിഞ്ഞം ആമ്പൽകുളം സ്വദേശിയായ അലി എന്നു വിളിക്കുന്ന സെയ്ദ് അലി വയസ് 19 നെയാണ് അറസ്റ്റ് ചെയ്തത്. കോവളം സി.ഐ രൂപേഷ് രാജിന്‍റെ നേതൃത്വത്തിൽ എസ്.ഐ ഗംഗാപ്രസാദ്,  പോലീസുകാരായ ഷിജു, ശ്യാംകൃഷ്ണന്‍, രാജേഷ് ബാബു, ബിജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. 17.05.2021 രാവിലെ 11 മണിയോടെയായിരുന്നു സംഭവം, പ്രതിയുടെ സി.സി. ടി.വി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിയിലേക്ക് എത്തിയത്. പ്രതി സമാന സ്വഭാവത്തിലുള്ള കേസുകളിൽ പ്രതിയാണെന്ന് സംശയിക്കുന്നു.