GOOD WORKS

Kovalam PS Good Work

യുവാവിനെ ആക്രമിച്ച കേസിലെ പ്രതികളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.

കോവളം കണ്ണന്‍കോട് എ.എസ് ബേക്കറിക്ക് സമീപം നി അഖിലിനെ ആക്രമിച്ച കേസിലെ പ്രതികളെ കോവളം പോലീസ് അറസ്റ്റ് ചെയ്തു. വെള്ളാര്‍ ഒലിപ്പുവിള പൊറ്റവിള വീട്ടില്‍ അമലുണ്ണി എന്നു വിളിക്കു അമല്‍ വയസ് 23, വെള്ളാര്‍ അരിവാള്‍ കോളനിയില്‍ കാട്ടിലെ കണ്ണന്‍ എു വിളിക്കു വിമല്‍ മിത്ര വയസ് 20, വിഴിഞ്ഞം വില്ലേജില്‍ ഠൗണ്‍ഷിപ്പ് കോളനിയില്‍ താമസക്കാരനായ ഇന്‍ഷാദ് 23, കുഴിവിളാകം വീട്ടില്‍ താമസക്കാരനായ വിഷ്ണു പ്രകാശന്‍ വയസ് 21, കുഴിവിളാകത്ത് ആറ്റരികത്ത് വീട്ടില്‍ താമസം മുണ്ടാപ്പി എന്ന് വിളിക്കുന്ന സുമേഷ് വയസ് 21, കെ.എസ് റോഡ് ഒലിപ്പുവിള നാദിര്‍ഷാ മന്‍സിലില്‍ ഖാദര്‍ എന്നു വിളിക്കു നാദിര്‍ഷാ വയസ് 21 എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. ആഴാകുളം ദീപാ ആഡിറ്റോറിയത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഖിലിനെ ആണ് പ്രതികള്‍ ആക്രമിച്ചത്. പരാതിക്കാരൻെറ അനുജന്‍ മുമ്പ് പ്രതികള്‍ക്കെതിരെ തിരുവല്ലം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തതിൻെറ വിരോധത്താലാണ് പ്രതികള്‍ അഖിലിനെ ആക്രമിച്ചത്.

ആക്രമണം നടത്തി ഒളിവില്‍ പോയ പ്രതികളെ കോവളം ഇന്‍സ്‌പെക്ടര്‍ രൂപേഷ് രാജ്, എസ്.ഐ റസ്സല്‍, സി.പി.ഒമാരായ ഷിജു, ബിജേഷ്, ഷൈജു, ഷൈന്‍ ജോസ്, രാജേഷ് ബാബു, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻറ് ചെയ്തു.