GOOD WORKS

Kovalam PS Good Work

മുട്ടയ്ക്കാട് കളത്തറ ക്ഷേത്രത്തിന് സമീപം കളഞ്ഞുകിട്ടിയ 2850 രൂപ കോവളം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് യുവാക്കള്‍ മാതൃകയായി.

റോഡരികില്‍ കിടന്ന് കളഞ്ഞുകിട്ടിയ പണം മുട്ടയ്ക്കാട് തൃക്കാര്‍ത്തിക വീട്ടിൽ താമസം പ്രസാദ്, മുട്ടയ്ക്കാട് നന്ദനം വീട്ടിൽ താമസം ആനന്ദ് എന്നിവര്‍ ചേര്‍ന്ന് കോവളം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടയാളെ കണ്ടെത്തുകയും പണം സ്റ്റേഷനിൽ ഏൽപ്പിച്ച പ്രസാദ്, ആനന്ദ് എന്നിവരെ കൊണ്ട് തന്നെ മുട്ടയ്ക്കാട് സ്വദേശിയായ സത്യപാലന് കോവളം പോലീസ് സ്റ്റേഷനിൽ വച്ച് പണം നൽകുകയും ചെയ്തു. നഷ്ടപ്പെട്ട പണം തിരികെ കിട്ടിയ സന്തോഷത്തില്‍ സത്യപാലൻ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചവരോട് നന്ദി പറഞ്ഞാണ് തിരിച്ച് പോയത്. ഇത്തരം നന്മയുള്ള പ്രവര്‍ത്തി ചെയ്ത പ്രസാദിനെയും ആനന്ദിനെയും കോവളം പോലീസ് അഭിനന്ദിക്കുന്നു.