NOTIFICATIONS
Cyber Information
അപരിചിതരുടെ വീഡിയോ കാളുകൾ അറ്റൻഡ് ചെയ്യാതിരിക്കുക.
ഈയിടെയായി അപരിചിതരുടെ വീഡിയോ കാൾ അറ്റൻഡ് ചെയ്തവരുടെ സ്ക്രീൻ ഷോട്ട് , റെക്കോഡസ് വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട് ബ്ലാക്ക് മെയിൽ ചെയ്യുകയും പണം ആവശ്യപ്പെടുന്നതായുമുള്ള പരാതികൾ കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്നുണ്ട് . കാൾ ചെയ്യുന്നവർ തങ്ങളുടെ നഗ്നത പ്രദർശിപ്പിച്ചുകൊണ്ടായിരിക്കും ഇത്തരം കാളുകൾ ചെയ്യുന്നത് . കാൾ അറ്റൻഡ് ചെയ്യുന്ന സമയം തന്നെ സ്ക്രീൻഷോട്ടുകളും വീഡിയോ റെക്കോർഡിങ്‌സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയിൽ ചെയ്യുക തുടങ്ങിയവ കണ്ടു വരുന്നുണ്ട് . പൊതുജനങ്ങൾ അപരിചിതരിൽ നിന്നും വരുന്ന വീഡിയോ കാളുകൾ അറ്റൻഡ് ചെയ്തു ഇത്തരത്തിൽ വഞ്ചിക്കപെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.