NOTIFICATIONS

Information

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

 

2021 ജൂലൈ 22 മുതൽ  26 വരെ  കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്നും മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

22-07-2021 മുതൽ 26-07-2021 വരെ: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50  കി.മീ. വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

 

പ്രത്യേക ജാഗ്രത നിർദേശം

 

22-07-2021 മുതൽ 24-07-2021 വരെ: തമിഴ്‌നാട് -ആന്ധ്രാ തീരങ്ങൾ, ഗൾഫ് ഓഫ് മാന്നാർ എന്നീ പ്രദേശങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ  വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

 

21-07-2021 മുതൽ 25-07-2021 വരെ: തെക്ക് കിഴക്കൻ അറബിക്കടലിൽ  മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

 

22-07-2021 മുതൽ 26-07-2021 വരെ: മധ്യ - തെക്ക്  ബംഗാൾ ഉൾക്കടൽ, തെക്ക്- പടിഞ്ഞാറൻ,  തെക്ക് കിഴക്കൻ,  മധ്യ -പടിഞ്ഞാറൻ, വടക്കൻ അറബിക്കടൽ എന്നീ സമുദ്രഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിൽ  വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

 

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല

 

മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക

 

പുറപ്പെടുവിച്ച സമയം 22/07/2021, 01.00 PM