NOTIFICATIONS

Information to public

പരസ്യങ്ങളിൽ വഞ്ചിതരാകരുത്

ലൈസൻസ്, രജിസ്‌ട്രേഷൻ, ഇൻഷുറൻസ്, എന്നിവ ആവശ്യമില്ലെന്ന തരത്തിൽ പരസ്യം നൽകി ഇലക്ട്രിക്ക് സ്കൂട്ടറുകൾ വില്പന നടത്തുന്നതായി മോട്ടോർവാഹന വകുപ്പിന്റെ പരിശോധനയിൽ ശ്രദ്ധയില്പെടുകയുണ്ടായി . മോട്ടോർ വാഹനം എന്ന നിർവചനത്തിൽ വരുന്ന തരം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് റജിസ്ടേഷൻ ആവശ്യമുണ്ടെന്നും , ഇവ ഓടിക്കുവാൻ ലൈസൻസ് ആവശ്യമാണെന്നും മനസ്സിലാക്കുക.രജിസ്‌ട്രേഷൻ ആവശ്യമുള്ള വാഹനങ്ങളുടെ വിവരം ചുവടെ ചേർക്കുന്നു.

രജിസ്‌ട്രേഷൻ നിർബന്ധമാക്കിയിട്ടുള്ള വാഹനങ്ങൾ

വേഗത 25 കിലോമീറ്ററിൽ കൂടുതലുള്ളവ

ആവറേജ് 30 മിനിട്സ് പവർ 250 വാട്സിൽ കൂടുതലുള്ളവ

ബാറ്ററി പാക്ക് ഒഴികെ 60 കിലോഗ്രാമിന് മുകളിൽ ഭാരമുള്ള വാഹനങ്ങൾ

കൂടുതൽ വിവരങ്ങൾക്ക് https://www.facebook.com/267560016645347/videos/963735081079636