NOTIFICATIONS

Information to public

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം*

*2021 ജൂൺ 16 മുതൽ 18 വരെ കേരള തീരത്തു നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല.*

*16-06-2021 മുതൽ 18-06-2021 വരെ: കേരള-കർണാടക തീരത്തും, ലക്ഷദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അന്നേ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.*

*പ്രത്യേക ജാഗ്രത നിർദേശം*

16-06-2021 മുതൽ 19-06-2021വരെ : ഗൾഫ് ഓഫ് മാന്നാർ മേഖലയിലും , മഹാരാഷ്ട ഗോവ തീരത്തും മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16-06-2021 മുതൽ 17-06-2021 വരെ:മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്രാ തീരത്തും, മണിക്കൂറിൽ 45 മുതൽ 55 കി.മീ. വേഗതയിലും, വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16-06-2021 മുതൽ 20-06-2021 വരെ:തെക്ക് പടിഞ്ഞാറൻ , മധ്യ പടിഞ്ഞാറൻ , മധ്യ കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കി.മീ. വേഗതയിലും, വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

17-06-2021 : ഗൾഫ് ഓഫ് മാന്നാർ മേഖലയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

*പുറപ്പെടുവിച്ച സമയം 16/06/2021, 12.30 PM*

*IMD-KSEOC-KSDMA*