NOTIFICATIONS
Painting competition
കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി കേരള പോലീസ് ആവിഷ്‌കരിച്ച ചിരി പദ്ധതിയുടെ ഭാഗമായി വീട്ടിലിരിക്കുന്ന കൊച്ചുകൂട്ടുകാര്‍ക്കായി ഓണ്‍ലൈന്‍ ചിത്രരചനാ മത്സരം കോവളം ജനമൈത്രി പോലീസ് സംഘടിപ്പിക്കുന്നു.ഞാന്‍ കാണുന്ന കോവിഡ് കാലത്തെ ആസ്പദമാക്കിയാണ് ചിത്രരചനാ മത്സരം.
17 വയസ്സിന് താഴെ ഉള്ള കുട്ടികള്‍ക്ക് മാത്രം മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.വരച്ച ചിത്രത്തിന്‍റെ ഫോട്ടോ ഈ പോസ്റ്റിനു കമന്‍റ് ആയി പോസ്റ്റ് ചെയ്യേണ്ടതാണ്.
കുട്ടിയുടെ പേരും വയസ്സും പഠിക്കുന്ന ക്ലാസും ചിത്രത്തോടൊപ്പം എഴുതേണ്ടതാണ്. ഫോ'ട്ടോ കമന്‍റ് ചെയ്യാനുള്ള അവസാന തീയതി 02.06.2021 06.00 PM. തെരഞ്ഞെടുക്കപ്പെടുvന്ന മൂന്ന് ചിത്രങ്ങള്‍ക്ക് കോവളം ജനമൈത്രി പോലീസ് സമ്മാനങ്ങള്‍ നല്‍കുന്നതാണ്