NOTIFICATIONS

Tripple Lock Down Arrangements

ദയവായി കോവളം പോലീസിൻറെ ക്രമീകരണങ്ങളോട് സഹകരിക്കുക. പ്രതിരോധം കൊറോണയോടാണ്...

തിരുവനന്തപുരം ഇന്ന് അര്ധരാത്രി മുതല് ട്രിപ്പിൾ ലോക്ഡൗൺ.

പ്രഖ്യാപിച്ചതിനാൽ കോവളം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാനും പുറത്തുകടക്കാനും ഒരു വഴി മാത്രം അനുവദിക്കും.

മരുന്നുകട, പെട്രോൾ പമ്പ് എന്നിവ തുറക്കും.

പലവ്യഞ്ജനകട, ബേക്കറി എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്.

ബാങ്കുകൾ ചൊവ്വ, വെള്ളി ദിവസങ്ങളിൽ.

സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ തുറക്കുന്നതാണ്. ട്രിപ്പിൾ ലോക്ഡൗണിൻറെ ഭാഗമായി കോവളം പോലീസ് സ്റ്റേഷൻ പരിധിയിൽ ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. സര്‍വ്വീസ് റോഡുവഴി കല്ലുവെട്ടാൻകുഴിയിലേക്ക് പോകുന്ന റോഡ് കല്ലുവെട്ടാൻകുഴി ജംഗ്ഷനിൽ അടച്ചിട്ടുള്ളതും എസ്.എഫ്.എസ് സ്കൂള്‍ റോഡ് വെങ്ങാനൂര്‍ റോഡില്‍ പ്രവേശിക്കുന്ന ഭാഗത്ത് അടച്ചിട്ടുള്ളതും ആഴാകുളത്ത് നിന്നും മുട്ടയ്ക്കാടിലേക്ക് പോകുന്ന റോഡ് മുട്ടയ്ക്കാട് ജംഗ്ഷനിൽ അടച്ചിട്ടുള്ളതും കെ. എസ് റോഡിൽ നിന്നും പടിഞ്ഞാറേ പുങ്കളത്തേക്ക് പോകുന്ന റോഡ് പടിഞ്ഞാറേ പുങ്കളത്ത് അടച്ചിട്ടുള്ളതും നെടുമം വഴി വെള്ളാറിലേക്ക് പോകുന്ന റോഡ് വെള്ളാര്‍ ജംഗ്ഷനിൽ അടച്ചിട്ടുള്ളതും കോവളത്ത് നിന്നും വാഴാമുട്ടത്തേക്ക് പോകുന്ന സര്‍വ്വീസ് റോഡ് വാഴാമുട്ടം ജംഗഷനിൽ അടച്ചിട്ടുള്ളതുമാണ്. ആയതിനാൽ അടിയന്തിര ആവശ്യങ്ങള്‍ക്ക് പോകുന്നവരിൽ കെ.എസ് റോഡ്, ഒലിപ്പുവിള, കൈലിപ്പാറ, കുന്നുംപ്പാറ, കല്ലടിച്ചാൻമൂല, പടിഞ്ഞാറേ പുങ്കളം എന്നീ ഭാഗത്തുള്ളവര്‍ കോവളം ജംഗ്ഷനിൽ വന്നാണ് പോകേണ്ടത്. പനങ്ങോട്, മുട്ടയ്ക്കാട് എന്നീ ഭാഗങ്ങളിൽ ഉള്ളവര്‍ മുട്ടയ്ക്കാട് റോഡ് വഴി ആഴാകുള്ളത്ത് വന്ന് കോവളം ജംഗ്ഷനിലേക്കോ വിഴിഞ്ഞത്തേക്കോ പോകാവുന്നതാണ്. കല്ലുവെട്ടാൻകുഴി ജംഗ്ഷനിലെ സര്‍വ്വീസ് റോഡ് അടച്ചിരിക്കുന്നതിനാൽ എസ്.എഫ്.എസ് റോഡ് ഭാഗങ്ങളിലുള്ളവരും ആഴാകുളം ഭാഗത്ത് വന്നാണ് പോകേണ്ടത്.

പലവഞ്ജനസാധനങ്ങളും മറ്റും വാങ്ങിക്കാൻ പോകുന്നവര്‍ ഏറ്റുവും അടുത്തുള്ള കടകളിലാണ് പോകേണ്ടത്. കഴിവതും ഹോംഡെലിവറി വഴി സാധനങ്ങള്‍ വാങ്ങിക്കാൻ ശ്രമിക്കേണ്ടതാണ്. ഇങ്ങനെ പോകുന്നവരും എന്തിനാണ് പോകുന്നതിനുള്ള വ്യക്തമായ കാരണം ഉള്‍ക്കൊണ്ട സത്യവാങ്ങ്മൂലം കരുതേണ്ടതാണ്. ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെയും അനാവശ്യ യാത്ര നടത്തുന്നവര്‍ക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുന്നതാണ്.

കൂടാതെ പോലീസ് അടച്ചിട്ടുള്ള റോഡുകള്‍ പൊളിച്ചുമാറ്റാൻ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. കോവളം പോലീസ് സ്റ്റേഷൻറെ എല്ലാ മേഖലകളിലും ശക്തമായ പട്രോളിങ് ഉണ്ടായിരിക്കുന്നതാണ്.

കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കുന്നത്. ആയതിനാൽ ദയവായി പോലീസിനോട് സഹകരിക്കുക....