GOOD WORKS

Successfully traced illegal transport of explosives

Successfully traced illegal transport of explosives

അനധികൃതമായി ലോറിയില്‍ കടത്തികൊണ്ടുപോകുകയായിരുന്ന ഉഗ്ര സ്ഫോടന ശേഷിയുള്ള 250 പെട്ടി ജെലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും 28/02/2021 നു മണ്ണാര്‍ക്കാട് പോലീസ് പരിധിയില്‍ പിടികൂടുകയുണ്ടായി. ഈ കേസിലെ പ്രതികളെ കോഴിക്കോട് നിന്നും മണ്ണാര്‍ക്കാട് നിന്നുമായി 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്തു, സേലം, ട്രിച്ചി, കൃഷ്ണഗിരി , വെല്ലൂര്‍ ഈറോഡ് എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ പല ടീമുകളായി തിരിഞ്ഞു അന്വേഷണം നടത്തിയാണ് കേസിന് കൃത്യമായ വഴിത്തിരിവുണ്ടാക്കിയത്.

 ലോറിയില്‍ പെട്ടികളിലാക്കി അടുക്കിയ ശേഷം അതിനു മീതെ പച്ചക്കറികള്‍ നിരത്തി പച്ചക്കറി വണ്ടി എന്ന രീതിയിലാണ് ഈ സ്ഫോടക വസ്തുക്കള്‍ കടത്തിയിരുന്നത്.